Home> Astrology & Religion
Advertisement

Jupiter Transit 2023: 12 രാശിക്കാര്‍ക്കും ഭാഗ്യം നല്‍കും ഗുരു സംക്രമം, വിദ്യാർത്ഥികള്‍ക്കും യുവാക്കള്‍ക്കും സുവര്‍ണ്ണ കാലം ..!!

Jupiter Transit 2023: ഗുരുവിന്‍റെ സംക്രമം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ഗുരു സംക്രമം വിദ്യാർത്ഥികള്‍ക്കും യുവാക്കള്‍ക്കും പ്രത്യേക ഭാഗ്യം നല്‍കും

Jupiter Transit 2023: 12 രാശിക്കാര്‍ക്കും ഭാഗ്യം നല്‍കും ഗുരു സംക്രമം, വിദ്യാർത്ഥികള്‍ക്കും യുവാക്കള്‍ക്കും സുവര്‍ണ്ണ കാലം ..!!

Jupiter Transit 2023: ജ്യോതിഷ പ്രകാരം 12 വർഷത്തിന് ശേഷം ദേവഗുരു വ്യാഴം ഏപ്രിൽ 22-ന് മേടം രാശിയില്‍ സംക്രമിച്ചിരിയ്ക്കുകയാണ്. ഗുരുവിന്‍റെ സംക്രമം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും.   ഗുരു സംക്രമം വിദ്യാർത്ഥികള്‍ക്കും യുവാക്കള്‍ക്കും പ്രത്യേക ഭാഗ്യം നല്‍കും. അതായത്, ചില രാശിക്കാര്‍ക്ക് വിദേശത്ത് പോകാനുള്ള ആഗ്രഹം സാധിക്കും, എന്നാല്‍ ചിലര്‍ക്ക് ഉന്നത വിജയം  സമ്മാനിക്കും. ഈ അവസരത്തില്‍ ഗുരു സംക്രമം വിദ്യാർത്ഥികളേയും യുവാക്കളേയും എങ്ങിനെ സ്വാധീനിക്കും എന്നറിയാം...   

Also Read:  Shani Ashubh Yog: ശനിയുടെ ഈ 3 യോഗങ്ങൾ ജീവിതം നശിപ്പിക്കും, പരിഹാരം അറിയാം 

മേടം (Aries): മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ തങ്ങളുടെ അറിവ് വര്‍ദ്ധിപ്പിക്കുന്നതിൽ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വിദ്യാസമ്പന്നരുടെ ഒപ്പം നിൽക്കുകയും ചെയ്യും. വിവാഹം കഴിക്കാത്ത യുവാക്കളുടെ വിവാഹം ഉറപ്പിക്കാം. 

Also Read:  Vaishakh Purnima 2023: സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ചന്ദ്രഗ്രഹണ സമയത്ത് അനുഷ്ഠിക്കാം ഈ പൂജാവിധികള്‍  

ഇടവം (Taurus): അവിവാഹിതരായ യുവാക്കൾക്ക് നല്ല വിവാഹബന്ധം ലഭിക്കാം,  പണം ഏറെ   ചെലവഴിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇക്കാര്യത്തിൽ ശുഭ വാർത്തകൾ ലഭിക്കും.

Also Read:  Lunar Eclipse 2023: ചന്ദ്രഗ്രഹണം മെയ്‌ 5 ന്, ഈ രാശിക്കാർ പ്രത്യേകം സൂക്ഷിക്കുക 

മിഥുനം (Gemini): ഈ സമയം  മിഥുനം രാശിക്കാരായ യുവാക്കള്‍ക്ക് ധനലാഭം  ഉണ്ടാകുന്ന സമയമാണ്. കൂടാതെ, ധന സമ്പാദനത്തിനുള്ള പുതിയ സ്രോതസ്സുകളും സൃഷ്ടിക്കപ്പെടും. ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ, സാമ്പത്തിക സ്ഥിതിയില്‍ ഉന്നതി  എന്നിവ ഉണ്ടാകാം. 

കര്‍ക്കിടകം (Cancer): വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച ഫലം ലഭിക്കുന്നതിന് ഏറെ കഠിനാധ്വാനം ചെയ്യേണ്ടിവരും. പുതിയ പഠനങ്ങൾക്കൊപ്പം, പഴയ ഓർമ്മയിലുള്ള അധ്യായങ്ങൾ പുനഃപരിശോധിക്കുകയും  അദ്ധ്യാപകരെ  ബഹുമാനിക്കുകയും ചെയ്യുക. 

ചിങ്ങം-(Leo): ബുദ്ധി  വികസിപ്പിക്കുക, വായിക്കാൻ പറ്റിയ സമയം. കഠിനമായി അധ്വാനിക്കുക,  അലസതയിൽ നിന്ന് സ്വയം അകന്നുനിൽക്കുക. 

കന്നി (Virgo ): ദേവഗുരു വിദ്യാർത്ഥികള്‍ക്ക്  കഠിനാധ്വാനം ചെയ്‌താല്‍ മാത്രമേ നല്ല ഫലങ്ങൾ നൽകൂ. അനുജന്മാരെയും സഹോദരിമാരെയും പഠിക്കാൻ പ്രേരിപ്പിക്കുന്നതിനൊപ്പം, അവരുടെ പഠനത്തിൽ അവരെ സഹായിക്കുക. 

തുലാം (Libra ): ഈ രാശിയിലേയും ലഗ്നത്തിലേയും വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന യുവാക്കൾക്ക് നല്ല ബന്ധങ്ങള്‍ വന്നു ചേരാം. പ്രണയബന്ധമുള്ളവര്‍ക്ക് വിവാഹവും നടത്താം. 

വൃശ്ചികം (Scorpio): തൊഴിലില്ലാത്തവർ ഇപ്പോൾ തൊഴിൽ നേടാന്‍ തയ്യാറെടുക്കണം. വ്യാഴത്തിന്‍റെ സംക്രമ സമയത്ത് നിങ്ങൾക്ക് ഒരു ജോലി ലഭിക്കും, മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും വിജയം ലഭിക്കും. 

ധനു (Sagittarius): വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും, ഇത്  കരിയർ ഉണ്ടാക്കാനുമുള്ള സമയമാണ്. ഈ ഒരു വർഷത്തിനുള്ളിൽ ഇവരുടെ ആത്മവിശ്വാസം വളരെയധികം വർദ്ധിക്കും. വിദ്യാർത്ഥികൾ കഠിനാധ്വാനം ചെയ്താൽ, നള വിജയം നേടുവാന്‍ സാധിക്കും. 

മകരം (Capricorn): വിദ്യാർത്ഥികൾക്ക് ഈ സമയം വെല്ലുവിളി നിറഞ്ഞതാണ്. അലസതയോ അമിത ആത്മവിശ്വാസമോ പാടില്ല.
 
കുംഭം (Aquarius): അവിവാഹിതരായ പെൺകുട്ടികള്‍ക്ക് വിവാഹത്തിന് അവസരമുണ്ടാകും. അതിനാൽ മാതാപിതാക്കൾ ഈ ദിശയിൽ അവരുടെ ശ്രമങ്ങൾ ശക്തമാക്കണം. വിവാഹം കഴിഞ്ഞവർ പഠനത്തില്‍ പങ്കാളിയെ സഹായിക്കണം. ജോലിയുമായി ബന്ധപ്പെട്ട ശ്രമങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കുക. 

മീനം (Pisces): വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധിക്കണം. ആദ്യത്തെ രണ്ടോ മൂന്നോ മാസങ്ങളിൽ അല്പം അലസത ഉണ്ടാകാം.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More