Home> Astrology & Religion
Advertisement

Makara Chovva: ഇന്ന് ഭദ്രകാളിയെ ഭജിക്കുന്നത് ഉത്തമം

നവഗ്രഹങ്ങളില്‍ ഒന്നായ ചൊവ്വ ബലവാനാകുന്ന രാശിയാണ് മകരം എന്നാണ് വിശ്വസം. അതുകൊണ്ടുതന്നെ മകരമാസം ചൊവ്വയുടെ ഉച്ചക്ഷേത്രമെന്നാണ് പറയപ്പെടുന്നത്.

Makara Chovva: ഇന്ന് ഭദ്രകാളിയെ ഭജിക്കുന്നത് ഉത്തമം

മകരമാസത്തിലെ ആദ്യം വരുന്ന ചൊവ്വാഴ്ച്ചയെയാണ് മകരച്ചൊവ്വ (Makara Chovva) എന്ന് പറയുന്നത്.  നവഗ്രഹങ്ങളില്‍ ഒന്നായ ചൊവ്വ ബലവാനാകുന്ന രാശിയാണ് മകരം എന്നാണ് വിശ്വസം. അതുകൊണ്ടുതന്നെ മകരമാസം ചൊവ്വയുടെ ഉച്ചക്ഷേത്രമെന്നാണ് പറയപ്പെടുന്നത്. 

പൊതുവേ എല്ലാ മലയാള മാസത്തിലേയും ആദ്യത്തെ ചൊവ്വാഴ്ചയെ ആണല്ലോ മുപ്പെട്ട് ചൊവ്വ (Muppettu Chovva) എന്നുപറയുന്നത്.  മകരത്തിലെ ചൊവ്വ കേരളീയരും ഭക്തിപൂർവ്വം ആചരിക്കുന്നു.  ചൊവ്വയുടെ അധിദേവതകള്‍ എന്നുപറയുന്നത് സുബ്രഹ്മണ്യസ്വാമിയും ഭദ്രകാളീയുമാണ് (Bhadrakali). യുഗ്മരാശി ഭദ്രകാളിയേയും ഓജ രാശി സുബ്രഹ്മണ്യനും പ്രീതികരമാണ്. 

Also Read: ഇഷ്ടകാര്യ സാധ്യത്തിനും വിഘ്നങ്ങൾ അകലാനും ഗണേശ ദ്വാദശ മന്ത്രം ഉത്തമം

ഈ ദിവസത്തില്‍ ഭദ്രകാളീ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും മറ്റും നടത്താറുണ്ട്. അന്നേദിവസം ഭക്തിയോടെ ഭദ്രകാളീ ക്ഷേത്ര ദര്‍ശനവും കടുംപായസ വഴിപാടു സമര്‍പ്പണവും കുടുംബൈശ്വര്യത്തിനു കാരണമാകും എന്നാണു പൊതുവേയുള്ള വിശ്വാസം. ഹിന്ദുക്കളുടെ വിശ്വാസപ്രകാരം സംഹാരത്തിന്റെ ദേവതയാണ് ഭദ്രകാളി.  ഭഗവതിയുടെ രൗദ്രഭാവമാണ് ഭദ്രകാളി എന്നാണ് ദേവിമാഹാത്മ്യത്തിൽ പറയുന്നത്.  

ജാതക പ്രകാരം യുഗ്മരാശികളായ ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം ഇവയില്‍ ചൊവ്വ നില്ക്കുന്നവര്‍ , ചൊവ്വ ദശാ കാലമുള്ളവര്‍ , അവിട്ടം, ചിത്തിര , മകയിരം നക്ഷത്രക്കാര്‍ ഭദ്രകാളിയെ ഭജിക്കുന്നത് ഉത്തമമാണ്. മകരമാസത്തിലെ മുപ്പെട്ട് ചൊവ്വ (Makara Chovva)വിശേഷാൽ പൂജയോടെയാണ് ഭദ്രകാളി ക്ഷേത്രങ്ങളിൽ ആചരിക്കുന്നത്.  ചില ക്ഷേത്രങ്ങളിൽ പൊങ്കാല ഉത്സവമായും നടത്തുന്നുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More