Home> Astrology & Religion
Advertisement

Horoscope2023: മിഥുനം രാശിക്കാർക്ക് ബിസിനസിൽ ലാഭം ഉണ്ടാകും- ഇന്നത്തെ സമ്പൂർണ രാശിഫലം

Horoscope Today: നിങ്ങളുടെ രാശിചിഹ്നങ്ങൾ അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ നിങ്ങൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ എന്തെല്ലാമാണ് എന്നിവയെക്കുറിച്ച് അറിയാം.

Horoscope2023: മിഥുനം രാശിക്കാർക്ക് ബിസിനസിൽ ലാഭം ഉണ്ടാകും- ഇന്നത്തെ സമ്പൂർണ രാശിഫലം

രാശിചിഹ്നങ്ങൾക്കനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം. നിങ്ങളുടെ രാശിചിഹ്നങ്ങൾ അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ നിങ്ങൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ എന്തെല്ലാമാണ് എന്നിവയെക്കുറിച്ച് വിശദമായി അറിയാം.

മേടം- മേടം രാശിക്കാർക്ക് പിതാവിന്റെ ആരോ​ഗ്യം മോശമാകാൻ സാധ്യതയുണ്ട്. അടിയന്തര ഘട്ടങ്ങളിൽ തീരുമാനങ്ങൾ വേ​ഗത്തിൽ കൈക്കൊള്ളണം. ആവശ്യമുള്ള സുഹൃത്തിനെ സഹായിക്കുക.

ഇടവം- ദേഷ്യത്തിൽ തീരുമാനങ്ങൾ എടുക്കരുത്. സഹോദരനുമായി വേർപിരിയൽ ഉണ്ടാകാം. ആർക്കും പണം കടം കൊടുക്കരുത്.

മിഥുനം- വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പുതിയ അവസരങ്ങൾ ലഭിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും.

കർക്കടകം- പുതിയ വസ്തുവകകൾ ഗുണം ചെയ്യും. ജോലി നേടാനുള്ള ശ്രമം തുടരുക. സുഹൃത്തുക്കളുമായുള്ള ബന്ധം മോശമാകാതിരിക്കാൻ ശ്രദ്ധിക്കുക.

ചിങ്ങം- ദൂരയാത്ര പോകാൻ സാധ്യതയുണ്ട്. പ്രണയം വിജയിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ കോപം നിയന്ത്രിക്കുക.

ALSO READ: Horoscope 2023: കന്നി രാശിക്കാർക്ക് ബിസിനസിൽ ലാഭം ഉണ്ടാകും- ഇന്നത്തെ സമ്പൂർണ രാശിഫലം

കന്നി- ജീവിതത്തിൽ സന്തോഷം ഉണ്ടാകും. സന്താനഭാ​ഗ്യം കാണുന്നു. പണം ചിലവഴിക്കുന്നത് കുറയും.

തുലാം- വൈകുന്നേരത്തോടെ നല്ല വാർത്തകൾ ലഭിക്കും. ആവശ്യമുള്ള ബന്ധുവിനെ സഹായിക്കുക. നെയ്യ് ദാനം ചെയ്യുക.

വൃശ്ചികം- ശ്രദ്ധയോടെ വാഹനം ഓടിക്കുക. ജോലിയിൽ സമ്മർദ്ദം ഉണ്ടാകാം. മുതിർന്നവരെ ബഹുമാനിക്കുക.

ധനു- ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. നിങ്ങളുടെ മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുക. ഉടൻ വാഹനം വാങ്ങാൻ സാധ്യതയുണ്ട്.

മകരം- മകരം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസം ആയിരിക്കും. നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും.

കുംഭം- കുട്ടിയുടെ ആരോഗ്യം ആശങ്കയ്ക്ക് കാരണമാകും. സുരക്ഷിതമായി വാഹനം ഓടിക്കുക. കുംഭം രാശിക്കാർക്ക് ഇന്ന് തിരക്കേറിയ ദിവസം ആയിരിക്കും.

മീനം- അനാവശ്യമായി ദേഷ്യപ്പെടരുത്. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും. ധനലാഭം ഉണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More