Home> Astrology & Religion
Advertisement

Horoscope October 6: മിഥുനം രാശിക്കാർ ബന്ധങ്ങളിൽ ജാഗ്രത പാലിക്കുക, കന്നിരാശിക്ക് കഠിനാധ്വാനം ഫലം ചെയ്യും

കന്നി രാശിക്കാർക്ക് പഠനരംഗത്ത് നേട്ടങ്ങളുണ്ടാകും. കുംഭം രാശിയിലുള്ള തൊഴിലന്വേഷകർക്ക് അനുകൂല സമയമാണ്.

Horoscope October 6: മിഥുനം രാശിക്കാർ ബന്ധങ്ങളിൽ ജാഗ്രത പാലിക്കുക, കന്നിരാശിക്ക് കഠിനാധ്വാനം ഫലം ചെയ്യും

ജ്യോതിഷം: മേടം രാശിക്കാർക്ക് ഇന്ന് ഗുണദോഷസമ്മിശ്രമായ ദിവസമാണ്. മിഥുനം രാശിക്കാർ കലാരംഗത്തു ശോഭിക്കും. കാര്യങ്ങളെ മനോധൈര്യത്തോടെ നേരിടും. കന്നി രാശിക്കാർക്ക് പഠനരംഗത്ത് നേട്ടങ്ങളുണ്ടാകും. കുംഭം രാശിയിലുള്ള തൊഴിലന്വേഷകർക്ക് അനുകൂല സമയമാണ്.

മേടം- മേടം രാശിക്കാർക്ക് ഇന്ന് ​ഗുണദോഷ സമ്മശ്രമായ ദിവസമാണ്. മുതിർന്നവരെ ബഹുമാനിക്കുക. സാമ്പത്തികമായി സ്ഥിരത കൈവരിക്കും. അതിഥികൾ വിരുന്ന് വരാൻ സാധ്യതയുണ്ട്.
ഭാഗ്യ നിറം- ഓറഞ്ച്

ഇടവം- ഇടവം രാശിക്കാർ ഇന്നത്തെ ദിവസം മുഴുവൻ തിരക്കിലായിരിക്കും. സുഹൃത്തുക്കളുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഉണ്ടാകും. പണത്തിന്റെ കാര്യത്തിൽ ലാഭം ഉണ്ടാകും.
ഭാഗ്യ നിറം- മെറൂൺ

മിഥുനം- മിഥുനം രാശിക്കാർക്ക് ഇന്ന് ഉച്ചതിരിഞ്ഞ് തിരക്ക് കുറവായിരിക്കും. ബന്ധങ്ങളിൽ ജാഗ്രത പാലിക്കുക. നിങ്ങളുടെ കുടുംബത്തെ പരിപാലിക്കുക.
ഭാഗ്യ നിറം- നീല

കർക്കടകം- കർക്കടകം രാശിക്കാർക്ക് ഇന്ന് ആരോഗ്യത്തിൽ പുരോഗതി ഉണ്ടാകും. നിങ്ങളുടെ പഠനം അവഗണിക്കരുത്. കുടുംബത്തിൽ സന്തോഷമുള്ള അന്തരീക്ഷം ഉണ്ടാകും.
ഭാഗ്യ നിറം- മെറൂൺ

ചിങ്ങം- സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇന്ന് ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിക്കുന്നതിന് മികച്ച ദിവസമല്ല.
ഭാഗ്യ നിറം- തവിട്ട്

കന്നി- ജോലിയിൽ വിജയം ലഭിക്കും. പുതിയ വീട്ടിലേക്ക് മാറും. കഠിനാധ്വാനം തീർച്ചയായും ഫലം നൽകും.
ഭാഗ്യ നിറം- ഓറഞ്ച്

ALSO READ: Vastu Tips: ഇക്കാര്യങ്ങൾ ആരുമായും പങ്കുവയ്ക്കരുത്; നിങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരും

തുലാം- കുടുംബത്തിൽ തർക്കമുണ്ടാകും. ആരോടും ചങ്ങാത്തം കൂടരുത്. ബന്ധത്തിൽ ഉലച്ചിൽ വന്ന സുഹൃത്തിനെ അനുനയിപ്പിക്കാൻ ശ്രമിക്കുക.
ഭാഗ്യ നിറം- ചാരനിറം

വൃശ്ചികം- ആഗ്രഹിച്ച സ്ഥലത്തേക്ക് മാറും. എവിടെയെങ്കിലും യാത്ര പോകാനുള്ള സാധ്യതയുണ്ട്. വിനോദത്തിനായി പണം ചെലവഴിക്കും.
ഭാഗ്യ നിറം- വെള്ള

ധനു- ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം അലസത നിറഞ്ഞതായിരിക്കും. കുടുംബത്തിൽ ഒരു കുട്ടിയുടെ ജനനം ഉണ്ടാകും. ഇന്ന് ആർക്കും പണം കടം കൊടുക്കരുത്.
ഭാഗ്യ നിറം- ആകാശനീല

മകരം- അടിയന്തിര ജോലികൾ തെറ്റായി പോകാൻ സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയുടെ ഉപദേശം സ്വീകരിക്കുക. അടുപ്പമുള്ളവരുടെ പിന്തുണ ലഭിക്കും.
ഭാഗ്യ നിറം- പിങ്ക്

കുംഭം- സ്വത്ത് സംബന്ധിച്ച കാര്യങ്ങൾ വഷളാകാം. നിങ്ങളുടെ രഹസ്യങ്ങൾ ആരുമായും പങ്കിടരുത്. ജോലി മാറ്റം പ്രതീക്ഷിക്കുന്നു.
ഭാഗ്യ നിറം- പച്ച

മീനം- ജോലി സമ്മർദ്ദം നിലനിൽക്കും. ഇന്ന് ചെലവുകൾ വർധിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ ബന്ധങ്ങൾ വഷളാകാൻ അനുവദിക്കരുത്.
ഭാഗ്യ നിറം- മഞ്ഞ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More