Home> Astrology & Religion
Advertisement

Horoscope 30 April 2022: ഇന്ന് മകരം രാശിക്കാർക്ക് നല്ല ദിനം; ചിങ്ങം രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക

Horoscope 30 April 2022: ഇന്ന് (Horoscope 30 April 2022) മകരം (Capricorn) രാശിക്കാരുടെ സന്തോഷം വർദ്ധിക്കും. മറുവശത്ത്, മീനരാശിക്കാർ (Pisces) മറ്റുള്ളവരെ നിസ്വാർത്ഥമായി സേവിക്കണം. വൃശ്ചികം (Scorpio) രാശിയുള്ള വ്യാപാരികൾക്ക് നേട്ടങ്ങൾ ലഭിക്കാനുള്ള സാധ്യത.

Horoscope 30 April 2022: ഇന്ന് മകരം രാശിക്കാർക്ക് നല്ല ദിനം; ചിങ്ങം രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക

Rashifal/Horoscope 30 April 2022: ഇന്ന് (Horoscope 30 April 2022) ചില രാശിക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കും. ചിങ്ങം (Leo) രാശിക്കാർ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. തുലാം (Libra) രാശിയിലുള്ള മാതാപിതാക്കൾ അവരുടെ കുട്ടികളുടെ ശാഠ്യം നിയന്ത്രിക്കുക.  ഇന്ന് ഓരോ രാശിക്കാർക്കും എങ്ങനെയെന്ന് നോക്കാം..

Also Read: Akshaya Tritiya 2022: അക്ഷയ തൃതീയയിൽ ഓർമ്മിക്കാതെ പോലും ഈ തെറ്റുകൾ ചെയ്യരുത്!

മേടം (Aries): ഇന്ന് നിങ്ങൾക്ക് ജോലിയിൽ നല്ല തിരക്കുള്ള ദിവസമാണ്. ഈ രാശിയിലുള്ളവർക്ക് ബിസിനസ് കാര്യങ്ങൾക്കായി പുറത്തു പോകേണ്ടി വന്നേക്കാം. ബിസിനസ് ടൂറുകൾ ബിസിനസിനെ പ്രോത്സാഹിപ്പിക്കും. കോടതി കേസുകളിൽ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പിന്തുണ ലഭിക്കും. ആരോഗ്യം നല്ല രീതിയിൽ നിലനിർത്തണമെങ്കിൽ മെഡിറ്റേഷൻ, ധ്യാനം എന്നിവ ചെയ്യുക. ജോലിയിൽ കാര്യങ്ങൾ ചെയ്യേണ്ടിവരും തയ്യാറായിരിക്കുക. ഇതിനെ ഒരു അവസരമായി കാണുക.

ഇടവം (Taurus):  നിങ്ങളുടെ പണം കിട്ടാതെ കുടുങ്ങി കിടക്കുകയാണെങ്കിൽ അത് ലഭിക്കും. ഓഫീസിൽ മേലധികാരിയുമായും ഉയർന്ന ഉദ്യോഗസ്ഥരുമായും നല്ല ബന്ധം സ്ഥാപിക്കാൻ കഴിയും.  ഗ്രഹങ്ങളുടെ സ്ഥാനം ഉയർച്ചയ്ക്ക് സഹായകമാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ സ്വയം സംഭവിക്കും. ഇണയുമായുള്ള ബന്ധത്തിൽ മാധുര്യം കൂടും.  തർക്കങ്ങൾ മെച്ചപ്പെടാൻ സാധ്യത. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തുക, സാമൂഹിക അകലം പാലിക്കുക,, മറ്റ് മുൻകരുതലുകൾ സ്വീകരിക്കുക. ബിസിനസിന്റെ അടിസ്ഥാന തത്വം വിട്ടുവീഴ്ചയാണ് അത് നിങ്ങൾക്ക് ചെയ്യേണ്ടി വരും.

മിഥുനം  (Gemini): ഇന്ന് ഈ രാശിയിലെ  യുവാക്കൾ നന്നായി ചിന്തിച്ചശേഷം കാര്യങ്ങൾ ചെയ്യുക. ബിസിനസിൽ വളരെക്കാലമായി ഉണ്ടായിരുന്ന  തടസം നീങ്ങും. നിങ്ങൾക്ക് ശരിയായി പ്രവർത്തിക്കാൻ കഴിയും. മരപ്പണി വ്യാപാരികൾക്ക് ലാഭമുണ്ടാക്കാനുള്ള സാധ്യതയുണ്ട്. അവർക്ക് ഇടപാടുകൾ നടത്താൻ കഴിയും. ആരോടെങ്കിലും മനസ് തുറക്കുന്നത് ആലോചിച്ച ശേഷം മാത്രം മതി അല്ലെങ്കിൽ ഖേദിക്കേണ്ടി വന്നേക്കാം. സ്ത്രീകൾക്ക് ഹോർമോൺ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.  ഇത് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കുടുംബ തർക്കത്തിൽ അകപ്പെടാതിരിക്കുക.

കർക്കടകം (Cancer): ഈ രാശിക്കാർക്ക് കഠിനാധ്വാനത്തിന് ശേഷവും ഓഫീസിൽ ശരിയായി വിലയിരുത്തപ്പെടില്ല എങ്കിലും നിരാശപ്പെടരുത്. ബാങ്കിംഗ് ജോലിയുമായി ബന്ധപ്പെട്ട ആളുകൾക്ക് നല്ല വാർത്ത വരാനല്ല സാധ്യത. അവർക്ക് നേട്ടം ലഭിക്കും. സ്ത്രീകളെ ബഹുമാനിക്കുക. സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ ശ്രമിക്കുക. ഇതാണ് പറ്റിയ സമയം. മൂക്ക്, ചെവി, തൊണ്ട എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാം മടിക്കാതെ ഡോക്ടറെ കാണുക. കുടുംബാംഗങ്ങളോടൊപ്പം കുറച്ചു സമയം ചിലവഴിക്കുക. 

Also Read: Shani Gochar 2022: ഇന്നു മുതൽ ഈ രാശിക്കാർക്ക് ഏഴരശനിയും കണ്ടകശനിയും ആരംഭിക്കും! നിങ്ങളും ഇതിൽ ഉൾപ്പെടുമോ?

ചിങ്ങം (Leo): ഇന്ന് ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ദിനചര്യകൾ ക്രമീകരിക്കുക. അതുവഴി ജീവിതം സന്തുലിതമാകും. അലസത ഉപേക്ഷിക്കുക. അലസതയും അശ്രദ്ധയും കാരണം നിങ്ങളുടെ ദിവസം നശിച്ചേക്കാം. വിദ്യാർത്ഥികൾക്ക് അനുയോജ്യമായ സമയമാണിത്. കഠിനാധ്വാനം ചെയ്യണം എന്നാൽ മാത്രമേ നല്ല ഫലം ലഭിക്കൂ. ഓഫീസിൽ മറ്റുള്ളവർ നിങ്ങളോട് നന്നായി പെരുമാറാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളും മറ്റുള്ളവരോടും നന്നായി പെരുമാറുക. കടം വാങ്ങരുത്. പൂർവ്വിക സ്വത്ത് ഉണ്ടെങ്കിൽ തിനെക്കുറിച്ച് നന്നായി മനസ്സിലാക്കുക.  ഇതിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യത.

കന്നി (Virgo): തകർന്ന ബന്ധങ്ങൾ നന്നാക്കാനും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആവലാതികൾ ഇല്ലാതാക്കാനും ശ്രമിക്കാനുമുള്ള അവസരം നിങ്ങൾക്ക് ലഭിക്കും. മുതിർന്ന ആളുകൾ സംസാരിക്കുമ്പോൾ നിങ്ങൾ ഇടയ്ക്ക് കയറി സംസാരിക്കരുത്. നിങ്ങൾ ശാന്തമായിരിക്കുക. അണുബാധ ഉണ്ടാകാൻ സാധ്യത. ഓഫീസ് ജോലികൾ ഉത്തരവാദിത്തത്തോടെ ചെയ്യുക. നിരുത്തരവാദപരമായ മനോഭാവം നിങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. ബിസിനസ് ഇടപാടുകൾ നന്നായി സൂക്ഷിക്കുക അല്ലാത്തപക്ഷം നിയമ തടസ്സങ്ങൾ ഉണ്ടായേക്കാം. നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ തിരിച്ചറിയുകയും തെറ്റായ ആളുകളിൽ നിന്നും അകന്നു നിൽക്കുക.

തുലാം(Libra): ഇന്ന് ഈ രാശിക്കാർ കാരണമില്ലാതെ ആശയക്കുഴപ്പത്തിലാകരുത്. നിങ്ങൽ നിങ്ങളുടെ പി[പണിയിൽ മാത്രം ശ്രദ്ധിക്കുക. ചില കാര്യങ്ങൾ അവഗണിക്കുക. മൈഗ്രേൻ രോഗികൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാം. എങ്കിലും അവർ അനാവശ്യമായി വിഷമിക്കേണ്ട. ജോലിയും വിനോദവും ജീവിതത്തിൽ ആവശ്യമാണ്. രണ്ടും തമ്മിൽ നല്ല ഏകോപനം നിലനിർത്തുക.  കച്ചവടം കുറഞ്ഞതിൽ ചില്ലറ വ്യാപാരികൾ ആശങ്കപ്പെടേണ്ടതില്ല. രക്ഷിതാക്കൾ കുട്ടികളുടെ ശാഠ്യം നിയന്ത്രിക്കുക അല്ലെങ്കിൽ ബുദ്ധിമുട്ട് ഉണ്ടാകും. ഉപജീവനത്തെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ പുതിയ ഉറവിടങ്ങൾ കണ്ടെത്തും. 

വൃശ്ചികം (Scorpio): മൊത്തവ്യാപാരം നടത്തുന്ന വ്യവസായികൾക്ക് നേട്ടങ്ങൾ ലഭിക്കാൻ സാധ്യത. ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾക്ക് ഒരുപാട് ജോലികൾ ചെയ്യേണ്ടതുണ്ട് അതുകൊണ്ടുതന്നെ അതിന്റെയൊക്കെ ഒരു പട്ടിക തയ്യാറാക്കുന്നത് നന്നായിരിക്കും അപ്പോൾ പ്രധാന ജോലികൾ മിസ് ആകില്ല. പേശി വേദന ഉണ്ടാകാം വേദന കൂടുതലാണെങ്കിൽ മസാജ് ചെയ്യാം. സാമ്പത്തിക കാര്യങ്ങളിൽ അൽപം ആശ്വാസം ലഭിച്ചേക്കും.  സാമ്പത്തിക സഹായം ലഭിക്കും. പുതിയ എന്തെങ്കിലും പരീക്ഷിക്കുന്നതിന് ഏറ്റവും നല്ല സമയമാണിത്. വായ്പയുണ്ടെങ്കിൽ അത് തിരിച്ചടയ്‌ക്കുക ഇത് അനുയോജ്യ സമയമാണ്. 

Also Read: Viral Video: വിവാഹ വേദിയിൽ വധുവരന്മാർ തമ്മിൽ മുട്ടനടി..! വീഡിയോ കണ്ടാൽ ഞെട്ടും

ധനു (Sagittarius): ഇന്ന് നിങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ നാരിന്റെ അളവ് കൂട്ടുക. നാരുകൾ മലബന്ധം തടയും. ഓഫീസിലെ ജോലിയിൽ എപ്പോൾ വേണമെങ്കിലും ചോദ്യം ഉണ്ടാകാമെന്നതിനാൽ നിങ്ങളുടെ ഔദ്യോഗിക ജോലികൾ അപ്ഡേറ്റ് ചെയ്യുക. വിദ്യാർത്ഥികൾ അവരുടെ മനസ്സ് പൂർണ്ണമായും പഠനത്തിൽ കേന്ദ്രീകരിക്കുക. , സമയം പാഴാക്കരുത്. 

മകരം (Capricorn): നിങ്ങൾക്ക് ഇന്ന് സന്തോഷത്തിന്റെ ദിനം. ജോലി അന്വേഷിക്കുന്നവർക്ക് വിദേശ കമ്പനികളിൽ നിന്നും ഓഫറുകൾ ലഭിക്കും. നിങ്ങളുടെ ശാരീരിക-സാമൂഹിക തലം ഉയർത്തുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. ഭൗതിക ആനന്ദങ്ങളിൽ ശ്രദ്ധ ചെലുത്തുക. എണ്ണ ബിസിനസിൽ പൂർണ്ണ ലാഭത്തിന് സാധ്യത.  ബിപി രോഗികൾ പ്രത്യേകം ശ്രദ്ധിക്കുക. മരുന്ന് മറക്കാതെ കഴിക്കുക. 

കുംഭം (Aquarius): കുംഭം രാശിക്കാർ എപ്പോഴും അപ്ഡേറ്റ് ആയി ഇരിക്കുക. എന്തെങ്കിലും അസുഖം ബാധിച്ച് ചികിത്സ നടക്കുന്നുണ്ടെങ്കിൽ ഒന്ന് ശ്രദ്ധിക്കുക. വ്യവസായികൾക്ക് ചെറിയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടാനുള്ള സാഹചര്യമുണ്ട് അതിനാൽ വലിയ നിക്ഷേപങ്ങളിൽ ശ്രദ്ധിക്കണ്ട. കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാൻ അവസരം ലഭിക്കും. ഈ അവ അസാരം മിസ് ചെയ്യരുത്.  ജോലിയുമായി ബന്ധപ്പെട്ട് നിങ്ങൾ എന്ത് ആസൂത്രണം ചെയ്താലും വിജയിക്കും നിങ്ങളുടെ ലക്ഷ്യങ്ങൾ മനസ്സിൽ സൂക്ഷിക്കുക.

മീനം (Aquarius): ഈ രാശിയിലുള്ള ഇറക്കുമതി-കയറ്റുമതി ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് ലാഭം നേടാനുള്ള ദിവസമാണ്. ഏത് ഇടപാടിലാണ് ഏറ്റവും കൂടുതൽ നേട്ടമുള്ളതെന്ന് കണ്ടെത്തുക. മാനസിക അസ്വസ്ഥതയുണ്ടാകും. ചെലവുകൾ ഉയർന്നേക്കാം അതുകൊണ്ട് സൂക്ഷിച്ചു ചിലവാക്കുക. ഓഫീസിൽ നിങ്ങളുടെ അവകാശങ്ങൾ വർദ്ധിപ്പിക്കും. അധികാരത്തോടെ ഉത്തരവാദിത്തവും വർദ്ധിക്കും. ഹൈപ്പർ അസിഡിറ്റി ഉണ്ടാകാൻ സാധ്യത.  നിസ്വാർത്ഥമായി മറ്റുള്ളവരെ സേവിക്കാൻ തയ്യാറാവണം. നിങ്ങളുടെ സംസാരത്തിൽ വിനയം കൊണ്ടുവരാൻ ശ്രമിക്കുക.

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More