Home> Astrology & Religion
Advertisement

Horoscope 19 April 2022: ഇന്ന് തുലാം രാശിക്കാർ തീരുമാനമെടുക്കുമ്പോൾ ശ്രദ്ധിക്കുക; മീനം രാശിക്കാർക്ക് നല്ല ദിനം

Horoscope 19 April 2022: മകരം (Capricorn) രാശിക്കാർ പ്രണയകാര്യങ്ങളിൽ ഭാഗ്യശാലികളായിരിക്കും. മീനം (Pisces) രാശിക്കാർ ഇന്ന് (Horoscope 19 April 2022) നല്ല ദിനം. വൃശ്ചികം (Scorpio) രാശിക്കാർക്ക് ബിസിനസ് രംഗത്ത് നല്ല ഫലങ്ങൾ ലഭിക്കും.

Horoscope 19 April 2022: ഇന്ന് തുലാം രാശിക്കാർ തീരുമാനമെടുക്കുമ്പോൾ ശ്രദ്ധിക്കുക; മീനം രാശിക്കാർക്ക് നല്ല ദിനം

Rashifal/Horoscope 19 April 2022: ഇന്ന്  (Horoscope 19 April 2022) എല്ലാ രാശിക്കാർക്കും എങ്ങനെയായിരിക്കുമെന്ന് നമുക്ക് നോക്കാം. ഇന്ന്  ചിങ്ങം (Leo) രാശിക്കാൽർക്ക് സഹോദരങ്ങളുമായുള്ള തർക്കങ്ങൾ കാരണം ബുദ്ധിമുട്ടുണ്ടാകാം. തുലാം (Libra) രാശിക്കാർ അവരുടെ തീരുമാനങ്ങളിൽ ശ്രദ്ധ ചെലുത്തണം.

Also Read: Surya Grahan 2022: സൂര്യഗ്രഹണ സമയത്ത് ഓർമ്മിക്കാതെപോലും ഇക്കാര്യങ്ങൾ ചെയ്യരുത്!

മേടം (Aries): ഇന്ന് ഈ രാശിക്കാർ ഒരു പുതിയ കൂട്ടുകെട്ടിലോ, പങ്കാളിത്തത്തിലോ പ്രവേശിച്ചേക്കാം. ബിസിനസ്സ് പ്രോജക്റ്റുകളിൽ നിങ്ങൾക്ക് ഉത്സാഹവും ആത്മവിശ്വാസവുമുണ്ടാകാം. അതുകൊണ്ടുതന്നെ ഭാവിയിൽ നിങ്ങൾ സമ്പൂർണ്ണ വിജയം നേടും. നിയമപരമായ കാര്യങ്ങൾ തീർപ്പുകൽപ്പിക്കാതെ കിടക്കുന്നുണ്ടെങ്കിൽ ഇന്ന് നിങ്ങൾക്ക് അതിൽ വിജയം ലഭിക്കാൻ സാധ്യതയുണ്ട്.

ഇടവം (Taurus): ഇന്ന് ഈ രാശിക്കാരിൽ ചിലർക്ക് തികച്ചും വിവാദമായേക്കാം. മേലുദ്യോഗസ്ഥരുടെ അവഗണന നേരിടേണ്ടിവന്നേക്കാം. നിങ്ങളുടെ ബലഹീനതകൾ മുതലാക്കാനും ദിനം നശിപ്പിക്കാനും നിങ്ങളുടെ സഹപ്രവർത്തകർ ശ്രമിക്കും. 

മിഥുനം (Gemini): ഇന്ന് നിങ്ങൾക്ക് സർക്കാരിൽ നിന്നും പ്രത്യക്ഷമായോ പരോക്ഷമായോ ആനുകൂല്യങ്ങൾ ലഭിച്ചേക്കാം. നിങ്ങൾ അവസരം പൂർണ്ണമായി ഉപയോഗിച്ചാൽ നിങ്ങളുടെ പ്രൊഫഷണൽ ജീവിതം ഭാവിയിൽ വലിയ നേട്ടങ്ങൾ നൽകും.

കർക്കടകം (Cancer): ഇന്ന് നിങ്ങളുടെ ആത്മവിശ്വാസവും ധൈര്യവും ഉച്ചസ്ഥായിയിലായിരിക്കും. രാഷ്ട്രീയ സാമൂഹിക പ്രവർത്തനവുമായി ബന്ധപ്പെട്ട ആളുകൾ പല യോഗങ്ങളിലും പങ്കെടുക്കും. നിങ്ങലെ ആദരിക്കും ഒപ്പം പുതിയ ചില ഉത്തരവാദിത്തങ്ങളും നൽകിയേക്കും. പ്രശ്നങ്ങൾക്ക് നിങ്ങൾ പരിഹാരം കണ്ടെത്തും.

Also Read: Shani Gochar: രണ്ടര വർഷത്തിന് ശേഷം ശനിയുടെ രാശിമാറ്റം; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും

ചിങ്ങം (Leo): ഇന്ന് നിങ്ങൾക്ക് ഭാഗ്യ ദിനമല്ല. സഹോദരങ്ങളുമായുള്ള തർക്കങ്ങൾ കാരണം നിങ്ങളുടെ ജീവിതത്തിൽ അസ്വസ്ഥതകളുണ്ടാകാം. പ്രണയബന്ധങ്ങൾ അതേപടി തുടരും. അർപ്പണബോധത്തോടെയുള്ള കഠിനാധ്വാനത്തിലൂടെ നിങ്ങൾ നിങ്ങളുടെ മേലുദ്യോഗസ്ഥരെ തൃപ്തിപ്പെടുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ്. 

കന്നി (Virgo): ഇന്ന് ജോലിസ്ഥലത്തെ പുതിയ ഉത്തരവ് കാരണം നിങ്ങൾ ഇന്ന് തിരക്കിലായിരിക്കും.  മുടങ്ങിക്കിടക്കുന്ന ചില പദ്ധതികൾ പുരോഗമിക്കും. ശമ്പളമുള്ളവർക്ക് സ്ഥാനക്കയറ്റം ലഭിക്കാനും ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് സ്ഥലം മാറ്റത്തിനും സാധ്യത.

തുലാം (Libra): ഇന്ന് നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ ലഭ്യമാകും.  അവ നിങ്ങൾക്ക് അനുകൂലമായിരിക്കും. ഇന്ന് നിങ്ങൾ ഉപയോഗമില്ലാത്ത പ്രവർത്തനങ്ങളിൽ നിങ്ങളുടെ സമയവും ഊർജവും പാഴാക്കരുത്. നിങ്ങളുടെ തീരുമാനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. നിക്ഷേപം നടത്താൻ താൽപ്പര്യമുണ്ടെങ്കിൽ വിദഗ്‌ധ ഉപദേശം സ്വീകരിക്കുന്നത് ഉചിതം.

വൃശ്ചികം (Scorpio): ഇന്ന് ഈ രാശിക്കാർക്ക് ബിസിനസ് രംഗത്ത് മികച്ച ഫലങ്ങൾ ലഭിക്കും. കഴിവുള്ളവരുമായുള്ള സമ്പർക്കം ഗുണം ചെയ്യും. പങ്കാളിത്തത്തിലൂടെയോ കൂട്ടായ്മയിലൂടെയോ ബിസിനസുകാർക്ക് നല്ല ലാഭമുണ്ടാകും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.

Also Read: ശനിയുടെ ശുഭഫലം നിങ്ങളിൽ ഭാഗ്യോദയം ഉണ്ടാക്കും! അറിയാം എന്തൊക്കെ ലഭിക്കുമെന്ന്

ധനു (Sagittarius): ഇന്ന് നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. നിങ്ങളുടെ കുടുംബജീവിതം സന്തോഷകരമായിരിക്കും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടായേക്കാം.  പുതിയ ഏറ്റെടുക്കലുകൾ ഉണ്ടാകും അത്തിലൂടെ നിങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തുകയും സംതൃപ്തി വർദ്ധിക്കുകയും ചെയ്യും. ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഉള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും.

മകരം  (Capricorn): ഇന്ന് ഈ രാശിക്കാർക്ക് പുതിയ വ്യാപാര ബന്ധങ്ങളിലേക്കും ഇടപാടുകളിലേക്കും കടക്കുന്നതിന് അനുകൂല ദിനം. ജോലി സംബന്ധമായ യാത്രകളും സഹകരണവും വരും മാസങ്ങളിൽ വളരെ നല്ല ഫലങ്ങൾ നൽകും. ചിലർക്ക് സ്വാധീനമുള്ള ആളുകളുമായി ബന്ധം സ്ഥാപിക്കാണ് സാധിക്കും. പ്രണയ കാര്യങ്ങളിൽ നിങ്ങൾ ഭാഗ്യവാനും ഭാഗ്യവതികളുമായിരിക്കും. 

കുംഭം (Aquarius): ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ ജീവിത പങ്കാളിയുടെയോ സഹപ്രവർത്തകരുടെയോ പിന്തുണ പകുതി മനസ്സോടെ മാത്രമേ ലഭിക്കുകയുള്ളു. ഇക്കാരണത്താൽ നിങ്ങൾക്ക് ഒരു നിഗമനത്തിലെത്താൻ കഴിയില്ല. ഈ സാഹചര്യം നിങ്ങളെ മാനസിക പിരിമുറുക്കത്തിലേക്കും സമ്മർദ്ദത്തിലേക്കും നയിക്കും. അതുകൊണ്ടുതന്നെ നിങ്ങൾ അസ്വസ്ഥനാണെന്ന കാര്യം ആർക്കും മനസിലാകാതിരിക്കാൻ ശ്രദ്ധിക്കുക.  

മീനം (Pisces): ബിസിനസിൽ പുതിയ ബന്ധങ്ങളും ഡീലുകളും അന്തിമമാക്കുന്നതിനുള്ള അനുകൂല സമയമാണിന്ന്. ജോലി സംബന്ധമായ യാത്രകളും സഹകരണവും വരും മാസങ്ങളിൽ മികച്ച ഫലങ്ങൾ നൽകും. നിങ്ങളിൽ ചിലർക്ക് പ്രധാനപ്പെട്ട ആളുകളുമായി സമ്പർക്കം സ്ഥാപിക്കുന്നതിനും അതിലൂടെ കൂടുതൽ നേട്ടം ഉണ്ടാക്കാനും കഴിയും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Read More