Home> Astrology & Religion
Advertisement

Horoscope 09 May 2022: ഇന്ന് ചിങ്ങം രാശിക്കാർക്ക് ജോലിയിൽ കഠിനാധ്വാനം ചെയ്യണ്ടി വരും; ധനു രാശിക്കാർക്ക് നല്ല ദിനം

ഇന്ന് (Horoscope 09 May 2022) കർക്കടക രാശിയിലെ യുവാക്കൾ അവരുടെ അതിശയകരമായ കാര്യക്ഷമത കാരണം ബുദ്ധിമുട്ടുള്ള ജോലികൾ പെട്ടെന്ന് കൈകാര്യം ചെയ്യുകയും എല്ലാവരുടെയും കൈയ്യടി നേടുകയും ചെയ്യും. കുംഭ രാശിയിലെ ആസ്ത്മ രോഗികൾ ഇന്ന് പ്രത്യേകം ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇന്ന് ഓരോ രാശിക്കാർക്കും എങ്ങനെയെന്ന് നോക്കാം..

Horoscope 09 May 2022: ഇന്ന് ചിങ്ങം രാശിക്കാർക്ക് ജോലിയിൽ കഠിനാധ്വാനം ചെയ്യണ്ടി വരും; ധനു രാശിക്കാർക്ക് നല്ല ദിനം

Rashifal/Horoscope 09 May 2022: ഇന്ന് (Horoscope 09 May 2022) കർക്കടക രാശിയിലെ യുവാക്കൾ അവരുടെ അതിശയകരമായ കാര്യക്ഷമത കാരണം ബുദ്ധിമുട്ടുള്ള ജോലികൾ പെട്ടെന്ന് കൈകാര്യം ചെയ്യുകയും എല്ലാവരുടെയും കൈയ്യടി നേടുകയും ചെയ്യും. കുംഭ രാശിയിലെ ആസ്ത്മ രോഗികൾ ഇന്ന് പ്രത്യേകം ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇന്ന് ഓരോ രാശിക്കാർക്കും എങ്ങനെയെന്ന് നോക്കാം..

മേടം (Aries): ടാർഗറ്റ് അനുസരിച്ച് പണിയെടുക്കുന്ന മേട രാശിക്കാർക്ക്  ജോലി സമ്മർദ്ദം ഉണ്ടാകും.  കമ്പനി ടാർഗറ്റ് പൂർത്തീകരിക്കേണ്ടിവരും. ടെലികമ്മ്യൂണിക്കേഷൻ ബിസിനസ്സ് ചെയ്യുന്ന ആളുകൾ അൽപ്പം ആശങ്കാകുലരായിരിക്കും. ബിസിനസിൽ പ്രശ്നങ്ങൾ ഉണ്ടാകും അത് ക്ഷമയോടെ കൈകാര്യം ചെയ്യണം. യുവാക്കൾ അവരുടെ കരിയറിന്റെ കാര്യത്തിൽ ലക്ഷ്യങ്ങൾ വെക്കുകയും അതിനായി ആത്മാർത്ഥമായി പ്രവർത്തിക്കുകയും വേണം എന്നാൽ  മാത്രമേ വിജയം ഉണ്ടാകൂ. കുടുംബ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തിൽ ഭക്ഷണക്രമം നിയന്ത്രിക്കുക ശരീരഭാരം വർദ്ധിക്കുന്നത് രോഗങ്ങളെ ക്ഷണിച്ചു വരുത്തും. വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുക മോഷണം ഉണ്ടായേക്കാം.  

Also Read: Thrissur Pooram 2022: ചമയം ഇതാണെങ്കിൽ പൂരം എന്തായിരിക്കും? ചമയ പ്രദർശനത്തിന് തുടക്കം

ഇടവം (Taurus): ഈ രാശിയിലെ കലയും മാധ്യമങ്ങളുമായി ബന്ധപ്പെട്ട ആളുകൾക്ക് ഇന്ന് കൂടുതൽ ജോലി ഉണ്ടാകും.  അതുകൊണ്ടുതന്നെ ഇവർ തയ്യാറായിരിക്കണം. ബിസിനസുകാർ ഉപഭോക്താക്കളോട് നന്നായി പെരുമാറണം. യുവാക്കൾ പ്രദർശനത്തിനായി ഒരു ജോലിയും ചെയ്യരുത് മറിച്ച് അവരുടെ താൽപ്പര്യത്തിനനുസരിച്ച് പ്രവർത്തിക്കണം. കുടുംബാംഗങ്ങൾ സാമ്പത്തികമായി സഹായിക്കേണ്ടിവരും. വാഹനം ഓടിക്കുമ്പോൾ സൂക്ഷിക്കുക അപകടത്തിന് സാധ്യതയുണ്ട്.  അനാവശ്യ വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കണം.

മിഥുനം (Gemini): മിഥുനം രാശിക്കാർക്ക് തൊഴിൽപരമായി സാഹചര്യങ്ങൾ അനുകൂലമാണ്. അതിനാൽ അനാവശ്യമായി ചിന്തിച്ച് സമ്മർദ്ദം വർദ്ധിപ്പിക്കരുത്. ബിസിനസുകാർ അവരുടെ സ്വഭാവത്തിൽ വിനയവും ലാളിത്യവും നിലനിർത്തണം. ഈ ഗുണങ്ങൾ ബിസിനസ് കൂടുതൽ വളരുന്നതിന് സഹായിക്കും. യുവാക്കൾ ഒരു ജോലിയും ആരെയും കാണിക്കാനായി ചെയ്യരുത് അത് ദോഷം ചെയ്യും. ചെറിയ അസുഖം പോലും നിസാരമായി കാണേണ്ട കാരണം ചിലപ്പോൾ ഈ ചെറിയ രോഗം വലിയ പ്രശ്നമുണ്ടാക്കും.  നിങ്ങൾ പ്രധാനപ്പെട്ട ജോലിയാണ് ചെയ്യുന്നതെങ്കിൽ നിങ്ങളുടെ മനസ്സിനെ ശാന്തമാക്കി ആ ജോലിയിൽ സ്വയം ശ്രദ്ധ കേന്ദ്രീകരിക്കുക.

കർക്കടകം (Cancer) : ഈ രാശിക്കാരായ സർക്കാർ ജോലിക്കാർക്ക് സ്ഥലം മാറാൻ സാധ്യത. ഇരുമ്പ് വ്യാപാരം നടത്തുന്ന വ്യാപാരികൾക്ക് ഇന്ന് ലാഭമുണ്ടാകും. അവർ അവരുടെ സ്റ്റോക്ക് നോക്കണം. യുവാക്കൾ അവരുടെ അത്ഭുതകരമായ കാര്യക്ഷമത കാരണം ഏറ്റവും കഠിനമായ ജോലികൾ പോലും ഒറ്റയടിക്ക് കൈകാര്യം ചെയ്യും, അങ്ങനെ അവർ എല്ലാവരിൽ നിന്നും കരഘോഷം നേടും. ഇന്ന് നിങ്ങൾ വീടിന്റെ തീർപ്പുകൽപ്പിക്കാത്ത ജോലികൾ ചെയ്യണം. ഒരു പണിയും വിട്ടുപോകരുത്. വൃത്തിയിലും പ്രത്യേക ശ്രദ്ധ നൽകണം. കണ്ണിൽ നീറ്റലും പുകച്ചിലും വേദനയും ഉണ്ടാകാം. നിങ്ങൾ പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്. 

ചിങ്ങം (Leo): ചിങ്ങം രാശിക്കാർ തിരക്കിട്ട് ജോലി തീർക്കാൻ ശ്രമിക്കരുത്. തിടുക്കം നാശത്തിന് കാരണമാകും. ഹോട്ടൽ റെസ്റ്റോറന്റ് വ്യാപാരികൾ അവരുടെ സാധനങ്ങളുടെ ഗുണനിലവാരത്തിൽ ശ്രദ്ധിക്കണം. പ്രശസ്തിയാണ് ബിസിനസിലെ ഏറ്റവും വലിയ കാര്യം. യുവാക്കൾ അലസതയിൽ നിന്ന് അകന്നു നിൽക്കണം.  അലസത യുവാക്കളുടെ നേരത്തെയുള്ള കഠിനാധ്വാനത്തിൽ വിള്ളൽ വീഴ്ത്തും. കുടുംബത്തിൽ സഹോദരീ സഹോദരന്മാരോട് അസ്വസ്ഥരാകാതെ ക്ഷമയോടെയിരിക്കാൻ ഉപദേശിക്കുക, നിങ്ങളുടെ രോഗ പ്രതിരോധശേഷി നല്ലതാണ്. അതിനാൽ നിങ്ങൾക്ക് ഊർജ്ജസ്വലരായി കാണപ്പെടും.  എങ്കിലും ആരോഗ്യത്തിന്റെ കാര്യത്തിൽ അശ്രദ്ധ കാണിക്കരുത്. 

Also Read: Love Horoscope: ഈ രാശിയിലുള്ള അവിവാഹിതർക്ക് ലഭിക്കും അവർ ആഗ്രഹിക്കുന്ന പ്രണയം

കന്നി (Virgo): കന്നി രാശിക്കാരുടെ സോഫ്‌റ്റ്‌വെയർ കമ്പനികളുമായി ബന്ധപ്പെട്ട ആളുകൾക്ക് ഇന്ന് കൂടുതൽ ജോലികൾ ചെയ്യേണ്ടിവരും, ബിസിനസുകാർ ഇവിടെ വരുന്ന സ്ത്രീ ഉപഭോക്താക്കളെ ശല്യപ്പെടുത്തരുത്. യുവാക്കൾക്ക് ഇന്ന് സന്തോഷകരമായ ദിവസമാണ് അവർ ആകാംക്ഷയോടെ കാത്തിരുന്ന ചില നല്ല വിവരങ്ങൾ ഇന്ന് ലഭിച്ചേക്കാം. നിങ്ങളുടെ ജോലി, പെരുമാറ്റം, കാര്യക്ഷമമായ മാനേജ്മെന്റ് എന്നിവ കാരണം കുടുംബത്തിൽ നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുകയും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യുക. ഒരു സാമൂഹിക പ്രതിച്ഛായ കെട്ടിപ്പടുക്കാൻ, അനാവശ്യമായി അറിവിനെക്കുറിച്ച് പൊങ്ങച്ചം പറയരുത്.

തുലാം (Libra): ഈ രാശിക്കാർക്ക് സഹപ്രവർത്തകരുമായി കൂടുതൽ മത്സരങ്ങൾ ഉണ്ടാകും. അവിടെ നിങ്ങൾക്ക് നിങ്ങളുടെ മികവ് തെളിയിക്കേണ്ടി വരും. ബിസിനസുകാർക്ക് നിക്ഷേപിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ന് വേണ്ട. യുവാക്കൾ തന്റെ ഊർജ്ജത്തെ ഏതെങ്കിലും ക്രിയാത്മക പ്രവർത്തനങ്ങളിൽ ഉപയോഗിച്ചാൽ നന്നായിരിക്കും. നിങ്ങൾ മനസ്സിൽ ഓർത്തിരുന്ന ഒരാളുടെ വരവ് ഇന്നുണ്ടാകും, ഇത് കുടുംബത്തിൽ സന്തോഷം പകരും. നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുകയും നിങ്ങൾക്ക് ജലദോഷം ഉണ്ടെങ്കിൽ ഉടൻ ചികിത്സ നേടുകയും ചെയ്യുക അല്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളായേക്കാം. സമൂഹത്തിലെ നിരാലംബരായ ആളുകളെ സഹായിക്കാൻ നിങ്ങൾ തയ്യാറാകണം. 

വൃശ്ചികം (Scorpio): ഈ രാശിക്കാർക്ക് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് പ്രധാനപ്പെട്ട അഭിപ്രായം ലഭിക്കും. ഉന്നതാധികാരികളുടെ അഭിപ്രായം മാനിക്കണം. ബിസിനസിൽ ലാഭം ലഭിക്കാത്ത സാഹചര്യം മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കും. പക്ഷേ സമ്മർദ്ദത്തിന് വിധേയരാകാതെ ഒരു വഴി കണ്ടെത്തേണ്ടിവരും. മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന യുവാക്കൾക്ക് വിജയം നേടാൻ കഴിയും. ലക്ഷ്യം നേടുന്നതിന് കഠിനാധ്വാനം ചെയ്യുക. നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് വറുത്ത കാര്യങ്ങൾ നീക്കം ചെയ്ത് നാരുകളുടെ അളവ് വർദ്ധിപ്പിക്കുക. 

ധനു (Sagittarius): ധനു രാശിക്കാർ തങ്ങളുടെ ഓഫീസ് ജോലികൾ സുഗമമായി ചെയ്തുകൊണ്ട് എല്ലാവരുടേയും സ്നേഹവും വാത്സല്യവും കാത്തുസൂക്ഷിക്കും.  ബിസിനസുകാർ നിക്ഷേപവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുകയാണെങ്കിൽ, ആദ്യം ശ്രദ്ധാപൂർവ്വം ചിന്തിക്കുകയും നിയമപരമായ പോയിന്റ് മനസ്സിലാക്കുകയും ചെയ്യുക. യുവാക്കൾ കോപം ഒഴിവാക്കണം, കാരണം ക്ഷണികമായ കോപം ദിവസം മുഴുവൻ നിങ്ങളുടെ മാനസികാവസ്ഥയെ നശിപ്പിക്കും. കുടുംബത്തിലെ കുട്ടികൾ വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഇത് എല്ലാവരുടെയും മനസ്സിനെ സന്തോഷിപ്പിക്കും. നല്ല ആരോഗ്യം നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ കൂടുതൽ തണുത്ത വസ്തുക്കൾ കഴിക്കാതിരിക്കാൻ ശ്രമിക്കുക. സമൂഹത്തിലെ സ്വാധീനമുള്ള ആളുകളിൽ നിന്ന് നിങ്ങൾക്ക് ഉപദേശം ലഭിക്കുംഅത് പാലിക്കുക.

Also Read: ശനി ദേവനെ പ്രീതിപ്പെടുത്തണോ? ധരിക്കൂ ഈ നിറത്തിലുള്ള വസ്ത്രം!

മകരം (Capricorn): നിങ്ങളുടെ ജോലി ഓഫീസിൽ നന്നായി നടക്കും അതിനാൽ ഓഫീസിലെ നിരവധി ആളുകളിൽ നിന്ന് നിങ്ങൾക്ക് പ്രശംസ ലഭിക്കും. പുതിയ ബിസിനസ്സ് ആരംഭിച്ചിട്ടും ലാഭം കിട്ടാത്ത വ്യാപാരികൾ തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കരുത്, ക്ഷമയോടെയിരിക്കുക. യുവാക്കൾക്ക് സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. ഈ സഹകരണം എല്ലാ ജോലികളും കൃത്യമായി പൂർത്തിയാക്കാൻ അവർക്ക് കഴിയും. വയറിന്റെ  അസ്വസ്ഥത ഒഴിവാക്കാൻ വറുത്തവ ഉപേക്ഷിക്കുക, ലഘുഭക്ഷണം കഴിക്കുക. മുടങ്ങിക്കിടക്കുന്ന ജോലികൾ ഭാരം വർദ്ധിപ്പിക്കും. അതിനാൽ നിലവിലുള്ള ജോലികൾക്കൊപ്പം കുടിശ്ശികയുള്ള ജോലികളും ക്ലിയർ ചെയ്യണം.

കുംഭം (Aquarius): സൈനിക വകുപ്പുമായി ബന്ധപ്പെട്ടിരിക്കുന്ന കുംഭം രാശിക്കാർക്ക് ട്രാൻസ്ഫർ ഉണ്ടാകും. ബിസിനസ് ലോണിന് അപേക്ഷിച്ചിട്ടുള്ള ആളുകൾക്ക് ലഭിക്കും. യുവാക്കൾക്ക് വിജയം ലഭിക്കുന്നില്ലെങ്കിൽ നിരാശയുടെ ചുഴിയിൽ കുടുങ്ങരുത്, വിജയം ലഭിക്കാത്തത് ആത്മാർത്ഥമായി പരിശ്രമിക്കാത്തത് കൊണ്ടാണെന്നാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞിരിക്കുന്നത്.   അതുകൊണ്ട് കഠിനാധ്വാനം ചെയ്ത് വീണ്ടും ശ്രമിക്കുക. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കണം, അവരുടെ ആവശ്യങ്ങൾ നിറവേറ്റേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.  ആസ്ത്മ രോഗികൾ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതുണ്ട്. സഹായ പ്രതീക്ഷയോടെ ആരെങ്കിലും നിങ്ങളുടെ അടുത്ത് വന്നാൽ നിരാശപ്പെടുത്തരുത്.

മീനം (Aquarius): നിങ്ങളുടെ ഔദ്യോഗിക ജോലികൾ മികച്ച രീതിയിൽ ചെയ്യാൻ നിങ്ങൾ പദ്ധതി തയാറാക്കണം. നിങ്ങളുടെ മെച്ചം മികച്ച ജോലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങൾ ബിസിനസ് നടത്തുകയാണെങ്കിൽ, നിങ്ങളുടെ ജീവനക്കാരോട് നന്നായി പെരുമാറു. കാരണം ബിസിനസ്  വർദ്ധിപ്പിക്കുന്നതിന് അവരുടെ സഹകരണവും വളരെ പ്രധാനമാണ്. യുവാക്കൾക്ക് കുടുംബത്തിന്റെ പിന്തുണ ലഭിക്കും. നിങ്ങൾ എവിടെയെങ്കിലും ഒരു യാത്ര പോകുകയാണെങ്കിൽ പൂർണ്ണ ശ്രദ്ധയും അണുബാധയെക്കുറിച്ച് ജാഗ്രതയും പുലർത്തുക. നിങ്ങൾ എല്ലാവരോടും നന്നായി പെരുമാറിയിട്ടും ആരെങ്കിലും നിങ്ങളെ വിമർശിച്ചാൽ ഉചിതമായ മറുപടി നൽകണം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
Read More