Home> Astrology & Religion
Advertisement

Horoscope 06 May 2022: ഇന്ന് മേടം രാശിക്കാർക്ക് പുരോഗതിയുടെ ദിനം; ചിങ്ങം രാശിക്കാർ ജോലിയിൽ അലസത കാണിക്കരുത്

Horoscope 06 May 2022: മകരം (Capricorn) രാശിയിലുള്ള ബിസിനസുകാർ കൂടുതൽ ലാഭത്തിനായി പണം നിക്ഷേപിക്കുന്നത് ഒഴിവാക്കുക. മീനം (Pisces) രാശിക്കാർക്ക് ബുദ്ധിമുട്ടുള്ള ജോലികളിൽ വിജയം ലഭിക്കും. വൃശ്ചികം (Scorpio) രാശിക്കാർ തങ്ങളുടെ ഔദ്യോഗിക ജോലിയിൽ മുഴുവൻ ടീമിനെയും ഒരുമിച്ചു കൊണ്ടുപോകുക.

Horoscope 06 May 2022: ഇന്ന് മേടം രാശിക്കാർക്ക് പുരോഗതിയുടെ ദിനം; ചിങ്ങം രാശിക്കാർ ജോലിയിൽ അലസത കാണിക്കരുത്

Rashifal/Horoscope 06 May 2022: ഇന്ന് (Horoscope 06 May 2022) ഇന്ന് ചില രാശിക്കാർക്ക് വിജയകരമായ ദിവസമായിരിക്കും. ചിങ്ങം  (Leo) രാശിയിലുള്ള ആളുകൾക്ക് അവരുടെ ബിസിനസ് നിയന്ത്രിക്കാൻ നല്ലൊരു പദ്ധതി ആവശ്യമാണ്. തുലാം (Libra) രാശിക്കാർക്ക് ഓഫീസിൽ ഒരു പുതിയ ഉത്തരവാദിത്തം ലഭിക്കും.  ഇന്ന് ഓരോ രാശിക്കാർക്കും എങ്ങനെയെന്ന് നോക്കാം..

മേടം (Aries) : ഈ രാശിക്കാരുടെ ജോലിയിൽ പുരോഗതിയുടെ വാതിലുകൾ തുറക്കും. ഡിപ്പാർട്ട്‌മെന്റൽ പരീക്ഷകളുണ്ടെങ്കിൽ അതെഴുതുക. ചില്ലറ വ്യാപാരികൾക്ക് ലാഭമുണ്ടാകും.കൽ തയ്യാറാക്കണം. ചെറുപ്പക്കാർ ചെറിയ കാര്യങ്ങളിൽ ദേഷ്യപ്പെടുന്നത് ഒഴിവാക്കുക. ചില കാര്യങ്ങൾ അവഗണിക്കുന്നത് ശീലമാക്കുക. ഇണയുടെ ആരോഗ്യം ശ്രദ്ധിക്കണം. കുടുംബത്തിൽ സമാധാനം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ താൽപ്പര്യമുണ്ടാകും.

Also Read: Sun Transit May 2022: ഈ 6 രാശിക്കാരുടെ ഭാഗ്യം മെയ് 15 മുതൽ മാറും, ഒപ്പം ഇടവം രാശിക്കാർക്ക് ധനമഴയും...!

ഇടവം (Taurus): ഈ രാശിക്കാർ അവരുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരെ ബഹുമാനിക്കണം. ഒരു കാര്യത്തിലും തർക്കിക്കേണ്ട കാര്യമില്ല. വ്യാപാരികൾ അവരുടെ ഇടപാടുകളിൽ ശ്രദ്ധാലുവായിരിക്കണം. കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവഴിക്കുക. നിങ്ങൾ രോഗങ്ങളിൽ നിന്ന് മുക്തി നേടും. നല്ല ആരോഗ്യത്തിന് എപ്പോഴും ജാഗ്രത പാലിക്കുക. സംസാരത്തിലും പെരുമാറ്റത്തിലും സംയമനം പാലിക്കുക.  ആരുമായും തർക്കിക്കേണ്ട, അത് ബുദ്ധിമുട്ടുണ്ടാകും..

മിഥുനം (Gemini): മിഥുനം രാശിക്കാർ ഓഫീസ് ജോലികളിൽ മുഴുവൻ സമയവും നൽകണം. ജോലിയിൽ അശ്രദ്ധ പാടില്ല. ബിസിനസ്സിൽ നഷ്ടം ഉണ്ടാകുമ്പോൾ മാനസിക ആകുലത വർദ്ധിക്കും, ക്ഷമയോടെയിരിക്കുക.  യുവാക്കൾ അവരുടെ സമയത്തിന്റെ വില മനസ്സിലാക്കണം. സമയം പാഴാക്കുന്നത് ഒരു കാരണവശാലും ശരിയല്ല. കുടുംബാംഗങ്ങൾ തമ്മിൽ വിനയം നിലനിർത്തിക്കൊണ്ട് തർക്കങ്ങൾ ഒഴിവാക്കണം. നിങ്ങൾ ആസ്ത്മ രോഗിയാണെങ്കിൽ  ശ്രദ്ധിക്കുക.   

കർക്കടകം (Cancer): ഈ രാശിക്കാർ കൈയിലുള്ള ജോലിക്കൊപ്പം തങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികളിലും തീർപ്പു കൽപ്പിക്കേണ്ടി വരും. ജോലി മാറ്റിവയ്ക്കുന്നത് നല്ലതല്ല. ബിസിനസ്സിൽ ലാഭം തേടി കൂടുതൽ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. നഷ്ടത്തിന് സാധ്യതയുണ്ട്.  കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കാൻ സാധ്യത. ബിപിയും ഷുഗറും കൂടിയ പ്രശ്‌നമുള്ളവർ ജാഗ്രത പാലിക്കുക. ആരെയെങ്കിലും സഹായിക്കാൻ അവസരം കിട്ടിയാൽ അത് ചെയ്യുക.

ചിങ്ങം (Leo):  ചിങ്ങം രാശിക്കാർ തങ്ങളുടെ ജോലി പൂർത്തിയാക്കുന്നതിൽ അലസത വിചാരിക്കരുത് മേലധികാരിക്ക് ദേഷ്യം വന്നേക്കാം. കൃത്യസമയത്ത് പണി തീർക്കണം. ബിസിനസ്സ് കൈകാര്യം ചെയ്യാണ് പദ്ധതികളുടെ ആവിഷ്ക്കാരം അത്യാവശ്യമാണ്.  യുവാക്കൾ സർഗാത്മക പ്രവർത്തനങ്ങളിൽ താൽപര്യം പ്രകടിപ്പിക്കും. സംഗീതം, പെയിന്റിംഗ് തുടങ്ങിയവയിൽ താൽപ്പര്യമുള്ളവർ അത് ചെയ്യുക. അന്യന്റെ കാര്യത്തിൽ പ്രിയപ്പെട്ടവർക്കിടയിൽ തർക്കം ഉണ്ടാകരുത്. 

Also Read: Shani Gochar 2022: ശനി കൃപ: ഈ രാശിക്കാരുടെ ഭാഗ്യം 75 ദിവസം സൂര്യനെപ്പോലെ തിളങ്ങും!

കന്നി (Virgo): ഈ രാശിക്കാർ മേലുദ്യോഗസ്ഥരെ സന്തോഷിപ്പിക്കണം. അവരുടെ റിപ്പോർട്ടിൽ നിന്ന് മാത്രമേ നിങ്ങളുടെ പുരോഗതി സാധ്യമാകൂ. വ്യാപാരികൾ തീരുമാനങ്ങൾ എടുക്കുന്നതിൽ തിടുക്കം കാണിക്കുന്നത് ഒഴിവാക്കുക. എല്ലാ കാര്യവും ശ്രദ്ധാപൂർവ്വം ആലോചിച്ചതിനുശേഷം മാത്രം ചെയ്യുക. യുവാക്കൾ സ്വയം എവിടെയാണ് തെറ്റുകൾ പറ്റിയതെന്ന് വിലയിരുത്തി തിരുത്തുക. വീടിന്റെ അന്തരീക്ഷം വഷളാകാതിരിക്കാൻ ശ്രദ്ധിക്കുക. മാറുന്ന കാലാവസ്ഥ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും, ജാഗ്രത പാലിക്കുക. 

തുലാം (Libra):  തുലാം രാശിക്കാർക്ക് ഓഫീസിൽ പുതിയ ഉത്തരവാദിത്തം ലഭിച്ചേക്കും. ഈ ഉത്തരവാദിത്തം ശരിയായി നിർവഹിക്കുക. ബിസിനസുകാർക്ക് ആശങ്കകൾ ഉണ്ടാകും അത് സ്വാഭാവികം. എന്നാൽ ടെൻഷൻ അടിക്കേണ്ട.  പരസ്പര ധാരണയോടെയും ഐക്യത്തോടെയും കുടുംബ തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക. ഹൃദ് രോഗമോ രക്തസമ്മർദ്ദമോ ഉള്ള രോഗികൾ ശ്രദ്ധിക്കുക, ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ദേഷ്യപ്പെടുന്നത് നല്ലതല്ല അത് നിങ്ങൾക്ക് ദോഷം ചെയ്യും. 

വൃശ്ചികം (Scorpio):  ഈ രാശിക്കാർ ഔദ്യോഗിക ജോലികൾക്കായി മുഴുവൻ ടീമിനെയും ഒരുമിച്ചു കൊണ്ടുപോകണം. എല്ലാവരുടെയും സഹകരണം ഉണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാകും. വ്യാപാരികൾ ബിസിനസിൽ പുതിയ തന്ത്രങ്ങളെക്കുറിച്ച് ചിന്തിക്കണം.  അത് ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും. കലാരംഗത്ത് താൽപ്പര്യമുള്ള യുവാക്കൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അവസരം ലഭിക്കും. കുടുംബാംഗങ്ങളുമായി ഉന്മേഷത്തോടെ കഴിയുക. സ്ഥിരമായി തലവേദനയുണ്ടെങ്കിൽ അത് അവഗണിക്കരുത് പകരം ബന്ധപ്പെട്ട ഡോക്ടറെ കണ്ട് ചികിത്സ തേടുക. നിങ്ങളോട് അടുത്ത വ്യക്തിയുടെ സ്വഭാവ മാറ്റം നിങ്ങളിൽ ആശങ്ക ഉണ്ടാക്കും.  

ധനു (Sagittarius): ധനു രാശിക്കാർ ജോലിയുമായി ബന്ധപ്പെട്ട് പോസിറ്റീവ് എനർജി നിലനിർത്തുക.  അപ്പോൾ എല്ലാ ജോലികിയും നല്ല രീതിയിൽ നടക്കും.  ബിസിനസിനെ കുറിച്ചുള്ള പ്രചാരണത്തിന് ഊന്നൽ നൽകുക. അത് ബിസിനസിനെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കും. അജ്ഞാതമായ കാരണങ്ങളാൽ യുവാക്കളുടെ മനസ്സിൽ ഭയം ഉണ്ടാകാം. ഒരു കാരണവുമില്ലാതെ ഭയപ്പെടുന്നത് ശരിയല്ല.  കുടുംബാംഗങ്ങൾ എന്തെങ്കിലും കാര്യത്തിന് നിങ്ങളോട് ദേഷ്യപ്പെട്ടേക്കാം. നിങ്ങൾ അത് കാര്യമാക്കേണ്ട.  രോഗികൾ ജാഗ്രത പാലിക്കുക. ദരിദ്രനായ ഒരാൾക്ക് ഭക്ഷണം നൽകുക.

മകരം (Capricorn): ഈ രാശിക്കാർ കൂടുതൽ ലാഭം ലഭിക്കുന്നതിന് വേണ്ടി പണം നിക്ഷേപിക്കുന്നത് ഒഴിവാക്കണം. ഉള്ളത് മുന്നോട്ട് കൊണ്ടുപോകുക. യുവാക്കൾ അവരുടെ ചിന്തകൾക്ക് പുതിയ വഴിത്തിരിവ് നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഊർജത്തോടെയും ഉത്സാഹത്തോടെയും പ്രവർത്തിക്കുക. കുടുംബത്തിലെ സഹോദരങ്ങൾ ക്ഷമയോടെയിരിക്കാൻ ഉപദേശിക്കുക. ക്ഷമയാണ് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം. കാലാവസ്ഥ കാരണം അണുബാധ ഉണ്ടാകാം. ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ മറ്റുള്ളവരോട് കയ്പേറിയ വാക്കുകൾ സംസാരിക്കുന്നത് ഒഴിവാക്കുക.

കുംഭം (Aquarius): കുംഭ രാശിക്കാർ ലക്ഷ്യത്തിൽ ഉറച്ചു നിൽക്കുക.  അലസത വേണ്ട. ഭക്ഷ്യവസ്തുക്കളുടെ കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് ലാഭം നേടാനുള്ള സാഹചര്യമുണ്ടാകും. അറിവ് ഉണ്ടായിരിക്കുന്നത് നല്ല കാര്യമാണ് പക്ഷേ അതിൽ അഹങ്കരിക്കരുത്. പ്രിയപ്പെട്ടവരോടുള്ള വിനയം നിലനിർത്തുക. കോപിക്കുന്നവരുടെ അപ്രീതി ഇല്ലാതാക്കുന്ന ഗുണമാണിത്. ഗുരുതരമായ രോഗങ്ങളാൽ മനസ് അസ്വസ്ഥമാകും. ഗുരുതരമായ രോഗമുണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിച്ച് ചികിത്സിക്കുക. മുടങ്ങിക്കിടക്കുന്ന പണം കിട്ടുന്ന സാഹചര്യമുണ്ട്. 

മീനം (Aquarius): ഈ രാശിക്കാർ ഔദ്യോഗിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിൽ നിന്നും പിന്മാറാതെ ഉറച്ചു പ്രവർത്തിക്കുക. കഠിനമായ ജോലിയിൽ പോലും നിങ്ങൾക്ക് വിജയം ലഭിക്കും. നിങ്ങളുടെ ജോലി ശരിയായി ചെയ്യുക. യുവാക്കൾ ജോലിയുടെ ഉത്തരവാദിത്തം മറ്റുള്ളവർക്ക് കൈമാറുന്നതിന് പകരം സ്വയം ഏറ്റെടുക്കേണ്ടിവരും. സ്വയം ചെയ്താൽ സംതൃപ്തിയും ലഭിക്കും. ചെറിയ രോഗങ്ങൾക്ക് പോലും ഉടൻ ചികിത്സ നേടുക, ആരോഗ്യകാര്യത്തിൽ അശ്രദ്ധ കാണിക്കുന്നത് നല്ലതല്ല. 

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More