Home> Astrology & Religion
Advertisement

Guru Ast 2022: ഈ 6 രാശിക്കാരുടെ ഭാഗ്യം വരുന്ന 28 ദിവസത്തേക്ക് പ്രകാശിക്കും

Guru Ast: ജ്യോതിഷ പ്രകാരം ഫെബ്രുവരി 22 ന് അതായത് ഇന്നലെ ദേവഗുരുവായ വ്യാഴം അസ്തമിച്ചു. വ്യാഴം അസ്തമിച്ചതിനാൽ കുറച്ചു കാലത്തേക്ക് വിവാഹങ്ങൾ മുടങ്ങും. ഇതോടൊപ്പം മറ്റ് മംഗള കർമ്മങ്ങളും ഉണ്ടാകില്ല.

Guru Ast 2022: ഈ 6 രാശിക്കാരുടെ ഭാഗ്യം വരുന്ന 28 ദിവസത്തേക്ക് പ്രകാശിക്കും

Guru Ast 2022: ജ്യോതിഷ പ്രകാരം ഫെബ്രുവരി 22 ന് അതായത് ഇന്നലെ ദേവഗുരുവായ വ്യാഴം അസ്തമിച്ചു. വ്യാഴം അസ്തമിച്ചതിനാൽ കുറച്ചു കാലത്തേക്ക് വിവാഹങ്ങൾ മുടങ്ങും. ഇതോടൊപ്പം മറ്റ് മംഗള കർമ്മങ്ങളും ഉണ്ടാകില്ല. ജ്യോതിഷ വിദഗ്ധരുടെ അഭിപ്രായത്തിൽ വ്യാഴത്തിന്റെ അസ്തമയം ചില രാശിക്കാർക്ക് ശുഭകരമാണെന്നാണ്.  അതേസമയം ചില രാശിക്കാർ 28 ദിവസം ജാഗ്രത പാലിക്കണം. വ്യാഴത്തിന്റെ അസ്തമയത്തിന്റെ സ്വാധീനം ഏതൊക്കെ രാശിക്കാർക്ക് ആണ് ലഭിക്കുക എന്നറിയാം. 

Also Read: Maha Shivratri 2022: ഈ 4 രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും മഹാദേവന്റെ കൃപ

12 വർഷത്തിനു ശേഷം സൂര്യന്റെയും വ്യാഴത്തിന്റെയും യോഗം 

ദേവഗുരുവായ വ്യാഴം കുംഭ രാശിയിൽ അസ്തമിച്ചിരിക്കുകയാണ്. ജ്യോതിഷ പ്രകാരം കുംഭത്തിൽ സൂര്യനും വ്യാഴവും കൂടിച്ചേരുന്നത് 12 വർഷത്തിന് ശേഷമാണ്. വ്യാഴത്തിന്റെയും സൂര്യന്റെയും ഈ സംയോജനം മാർച്ച് 22 വരെ തുടരും. നേരത്തെ കുംഭത്തിൽ വ്യാഴവും ശനിയും ചേർന്നിരുന്നു.

Also Read: Mahashivrathri 2022: ഈ 4 രാശിക്കാരുടെ ഭാഗ്യം ശിവരാത്രിയോടെ തിളങ്ങും!

ഈ രാശിക്കാർക്ക് വ്യാഴത്തിന്റെ അസ്തമനം അനുകൂലമായിരിക്കും

ജ്യോതിഷ പ്രകാരം ദേവഗുരു വ്യാഴത്തിന്റെ അസ്തമയം ഇടവം, മിഥുനം, തുലാം, ധനു, മകരം, കുംഭം എന്നീ രാശിക്കാർക്ക് വളരെ ശുഭകരമാണ്. ഈ രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപയുണ്ടാകും. ഇതോടൊപ്പം വീട്ടിൽ സന്തോഷവും ഐശ്വര്യവും സമാധാനവും ഉണ്ടാകും.

Also Read: വ്യാഴത്തിന്റെ അസ്തമനം: ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും!

ഈ രാശിക്കാർ ജാഗ്രത പാലിക്കണം

കർക്കടകം, കന്നി, വൃശ്ചികം, മീനം എന്നീ രാശിക്കാർ വ്യാഴം അസ്തമിക്കുന്ന 28 ദിവസം മുഴുവനും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഗുരു അസ്തമിക്കുന്ന സമയത്ത് തർക്കങ്ങൾ ഒഴിവാക്കേണ്ടിവരും. സാമ്പത്തിക നഷ്ടത്തിന് വലിയ സാധ്യതയുണ്ട്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More