Home> Astrology & Religion
Advertisement

Guru Margi 2022: നവംബർ 24 മുതൽ 'വ്യാഴം' നേർരേഖയിൽ; ഈ 5 രാശിക്കാർക്ക് സുവർണ്ണനേട്ടം!

Jupiter Retrograde 2022: വ്യാഴം ഇപ്പോൾ സ്വന്തം രാശിയായ മീനത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഇത് നവംബർ 24 മുതൽ നേർഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ദേവഗുരുവായ ബൃഹസ്പതിയുടെ നേരിട്ടുള്ള സഞ്ചാരം ഈ 5 രാശിയിലുള്ളവർക്ക് ഭാഗ്യോദയത്തിന് കാരണമാകും.

Guru Margi 2022: നവംബർ 24 മുതൽ 'വ്യാഴം' നേർരേഖയിൽ; ഈ 5 രാശിക്കാർക്ക് സുവർണ്ണനേട്ടം!

Guru Margi 2022: ജ്യോതിഷത്തിൽ വ്യാഴത്തെ ഏറ്റവും ഗുണകരമായ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ഇത് ശുഭ ഫലങ്ങൾ നൽകുന്ന ഗ്രഹമാണ് മാത്രമല്ല ഓരോ രാശികളുടേയും ഭാഗ്യം വർധിപ്പിക്കുകയും ചെയ്യും.  പ്രത്യേകിച്ച് ഗുവ്യാഴത്തിന്റെ നേരിട്ടുള്ള സഞ്ചാരം വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. ഈ സമയത്ത് വ്യാഴം സ്വന്തം രാശിയായ മീനത്തിൽ വക്രഗതിയിൽ ചലിക്കുകയാണ്. നവംബർ 24 മുതൽ അത് മീനരാശിയിൽ നേർരേഖയിൽ നീങ്ങാൻ തുടങ്ങും. വ്യാഴാഴ്ച പുലർച്ചെ 4:36 നാണ് വ്യാഴം നേര്രേഖയിലേക്ക് നീങ്ങുന്നത്. ഇത് ഓരോ ജാതകരിലും സമ്പത്ത്, ജോലി, വിവാഹം തുടങ്ങിയ കാര്യങ്ങളിൽ ശുഭകരമായ ഫലങ്ങൾ നൽകും. പ്രത്യേകിച്ചും ഈ 5 രാശിക്കാർക്ക്.  അത് ഏതൊക്കെ രാശിക്കാർ ആണെന്ന് നമുക്ക് നോക്കാം.

Also Read: Astro Changes: 2023-ൽ ഭാഗ്യം അനുഭവിക്കുന്ന രാശിക്കാർ ആരൊക്കെയാണ്?

വ്യാഴത്തിന്റെ നേർചലനം ഈ രാശിക്കാരുടെ വിധി മാറ്റിയെഴും 

ഇടവം (Taurus): ഇടവ രാശിക്കാർക്ക് വ്യാഴത്തിന്റെ ഈ സഞ്ചാര മാറ്റം വളരെയധികം ഗുണങ്ങൾ നൽകും.  തൊഴിൽ മേഖലയിൽ ഈ സമയം ഇവർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. സ്ഥാനക്കയറ്റം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. പുതിയ ജോലിയിൽ ചേരാം. വരുമാനം വർദ്ധിക്കും. ബിസിനസ് തുടങ്ങാൻ നല്ല സമയം. ബന്ധങ്ങൾ മികച്ചതായിരിക്കും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും.

കർക്കടകം (Cancer): വ്യാഴത്തിന്റെ നേരിട്ടുള്ള സഞ്ചാരം  കർക്കടക രാശിക്കാരുടെ കരിയറിൽ പുതിയ വഴികൾ തുറക്കും.  ഇവർക്ക് ധനം, തൊഴിൽ, വിവാഹം എന്നിവയിൽ വന്നിരുന്ന തടസ്സങ്ങൾ മാറിക്കിട്ടും. വിദേശത്തേക്ക് പോകാം. ബിസിനസ്സിൽ നിക്ഷേപത്തിന് നല്ല സമയമാണ്. ഒരു പുതിയ തൊഴിൽ ആരംഭിക്കാൻ നല്ല സമയം. ധനലാഭമുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും.

കന്നി (Virgo): വ്യാഴത്തിന്റെ സഞ്ചാര മാറ്റങ്ങൾ കന്നി രാശിക്കാർക്ക് ധാരാളം പണം കൊണ്ടുവരും. വ്യാപാരികൾക്ക് ലാഭം വർദ്ധിക്കും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷനോ ശമ്പള വർദ്ധനവോ ഒപ്പം പ്രോത്സാഹനങ്ങളോ ലഭിക്കാൻ സാധ്യത. ബഹുമാനം വർദ്ധിക്കും. പങ്കാളിക്ക് പൂർണ്ണ പിന്തുണ ലഭിക്കും.

വൃശ്ചികം (Scorpio): നവംബർ 24 മുതൽ ഈ രാശിക്കാരുടെ സുവർണ്ണ നാളുകൾ ആരംഭിക്കും. കരിയറിൽ പുതിയ അവസരങ്ങൾ വരും. ഉയർന്ന തസ്തിക ലഭിക്കാനും ശമ്പളം കൂടാനും സാധ്യത. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി നല്ല ബന്ധം ഉണ്ടായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട് വിദേശത്ത് പോകാൻ അവസരം ലഭിക്കും. 

കുംഭം (Aquarius): വ്യാഴത്തിന്റെ നേർരേഖയിലേക്കുള്ള സഞ്ചാരം കുംഭം രാശിക്കാരുടെ പല ആഗ്രഹങ്ങളും നിറവേറ്റും.  ജോലികളിൽ വിജയം ലഭിക്കും. ഭാഗ്യം കൊണ്ട് എല്ലാ ജോലികളും നടക്കും. ഒരു പുതിയ ജോലിയ്ക്ക് അവസരം ലഭിക്കും. വിദേശത്ത് നിന്ന് ജോലി വാഗ്ദാനങ്ങൾ ഉണ്ടായേക്കാം. ബിസിനസ്സിൽ വലിയ ലാഭം ലഭിക്കും. പങ്കാളിയുമായി നല്ല ബന്ധം ഉണ്ടാകും.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More