Home> Astrology & Religion
Advertisement

Planetary Transits 2022: ധനു രാശിയിൽ മൂന്ന് ഗ്രഹങ്ങളുടെ സംയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ!

Grah Rashi Parivartan 2022: ഡിസംബർ മാസം ഗ്രഹങ്ങളുടെ രാശിമാറ്റം, സഞ്ചാരം. ഗ്രഹങ്ങളുടെ കൂടിച്ചേരൽ എന്നിവ കൊണ്ട് വളരെയധികം സവിശേഷമായിരിക്കും. ഡിസംബറിൽ ധനു രാശിയിൽ ബുധനൊപ്പം സൂര്യനും ശുക്രനും കൂടിച്ചേരും. ഇതിലൂടെ ചില രാശിക്കാർക്ക് അവർ മനസ്സിൽ കൊണ്ടുനടന്ന അതായത് ആഗ്രഹിച്ച ഫലങ്ങൾ ലഭിക്കും.

Planetary Transits 2022: ധനു രാശിയിൽ മൂന്ന് ഗ്രഹങ്ങളുടെ സംയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ!

Planetary Transit In December: ധനു രാശിയിലേക്ക് ഡിസംബർ 3 ന് ബുധൻ പ്രവേശിച്ചിരിക്കുകായാണ്.  ഇപ്പോഴിതാ ശുക്രനും അവിടെ എത്തിയിരിക്കുകയാണ് ഇനി ഡിസംബർ 16 ന് സൂര്യൻ കൂടി ധനു രാശിയിൽ എത്തിച്ചേരുമ്പോൾ മൂന്ന് ഗ്രഹങ്ങളുടെ സംയോഗം നടക്കും.  ഇത് മൂലം ചില രാശിക്കാർക്ക് കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും അടിസ്ഥാനത്തിൽ സമൂഹത്തിൽ ഒരു പുതിയ ഐഡന്റിറ്റി ലഭിക്കും. ഈ ത്രിഗ്രഹി യോഗം ഏതൊക്കെ രാശിക്കാർക്കാണ് നേട്ടങ്ങൾ നൽകുന്നതെന്ന് നമുക്ക് നോക്കാം.

Also Read: Mangal Margi 2023: ചൊവ്വ നേർരേഖയിൽ: ഈ രാശിക്കാർക്ക് ലഭിക്കും ആദരവും വൻ സമ്പൽസമൃദ്ധിയും!

കർക്കടകം (Cancer):  ഈ സമയം ഉപജീവനമേഖലയിലെ മിടുക്ക് കർക്കടക രാശിക്കാർക്ക് വൻ ലാഭത്തിന് കാരണമാകും. വിജയത്തിന്റെ പടികൾ കയറാൻ കഠിനാധ്വാനമല്ലാതെ മറ്റൊരു വഴിയുമില്ല. സ്വന്തം സ്വാർത്ഥതയുമായി മുന്നോട്ട് പോകുമ്പോൾ ആരെയും വേദനിപ്പിക്കാതിരിക്കാൻ ശ്രമിക്കുക.

കന്നി (Virgo): ഈ സമയം കന്നി രാശിക്കാരുടെ ബുദ്ധി ഷാർപ് ആയിരിക്കും.  സന്താനങ്ങൾക്ക് നല്ല സമയമായിരിക്കും. ത്വക്ക് സംബന്ധമായ പ്രശ്നങ്ങൾക്ക് ശമനം കാണും. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. യുവാക്കൾ നല്ലആവേശഭരിതരാകും. ശത്രുപക്ഷം അശക്തരായിരിക്കും.

Also Read: ബുധനും ശുക്രനും ധനു രാശിയിൽ: ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ ആനുകൂല്യങ്ങൾ!

കുംഭം (Aquarius): വീട്ടിൽ നല്ല അന്തരീക്ഷമായിരിക്കും.  പ്രിയപ്പെട്ടവരുമായി നല്ല സമയം ചെലവഴിക്കാൻ അവസരം. എതിരാളികളുമായി മത്സരിക്കാൻ കിടിലം തന്ത്രം മെനയുക.  അതിൽ നിങ്ങളുടെ പഴയകാല അനുഭവങ്ങളും ഉപയോഗമാകും.  

ചിങ്ങം (Leo):  ചിങ്ങ രാശിക്കാർക്ക് ഈ സമയം  ആഡംബര ജീവിത സ്വകാര്യങ്ങൾ വർധിക്കും. കറങ്ങിനടക്കാനുള്ള സാഹചര്യം ലഭിക്കും. ബഹുമാനം കൂടും. പുതിയ ആളുകളുമായി സമ്പർക്കം പുലർത്താൻ അവസരം ലഭിക്കുകയും അവരുമായി നല്ല ബന്ധം സ്ഥാപിക്കപ്പെടുകായും ഉണ്ടാകും. വിവിധ മേഖലകളിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകും.  ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകൾക്ക് വൻ പുരോഗതിയുണ്ടാകും.  

Also Read: അമിതവണ്ണത്തിൽ നിന്നും മുക്തി നേടാൻ രാവിലെ ഈ സ്പെഷ്യൽ ചായ കുടിക്കൂ!

വൃശ്ചികം Scorpio):  വൃശ്ചിക രാശിക്കാരുടെ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ബലത്തിൽ ഇവർക്ക് സമൂഹത്തിൽ ഒരു പുതിയ വ്യക്തിത്വം രൂപീകരിക്കാൻ കഴിയും. സുഹൃത്തുമായി സഹകരിച്ച് ബിസിനസ്സ് ചെയ്യാനുള്ള ഓഫർ ലഭിക്കും. വിവാഹാം നടക്കാത്ത പെൺകുട്ടികൾക്ക് നല്ല ആലോചനകൾ വന്നേക്കാം. 

മകരം (Capricorn): വിദ്യാർത്ഥികൾ നടത്തുന്ന പരിശ്രമങ്ങളിൽ വിജയം കൈവരിക്കും.  അതുകൊണ്ടുതന്നെ വരാനിരിക്കുന്ന സമയം വളരെ ഫലപ്രദമായിരിക്കും. പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനും ബഹുരാഷ്ട്ര കമ്പനിക്കുമായി വിദേശത്തേക്ക് പോകാനുള്ള സുവർണാവസരം ലഭിക്കും.

Also Read: Viral Video: കളി ഹിപ്പോപൊട്ടാമസിനോട്.. സിംഹത്തിന് കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ 

മേടം (Arise): സൂര്യൻ മേടരാശിയിൽ പ്രവേശിക്കുന്നതിനാൽ മേടം രാശിക്കാർക്ക് തൊഴിലുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കും. കുട്ടികൾ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതിലൂടെ മാതാപിതാക്കളുടെ ബഹുമാനവും ആദരവും  വർദ്ധിക്കും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടെങ്കിൽ ചെയ്യുന്ന എല്ലാ ശ്രമങ്ങളിലും വിജയിക്കും. 

ചിങ്ങം-  (Leo):  സൂര്യന്റെ രാശി മാറ്റം ചിങ്ങം രാശിക്കാർക്ക് മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. മതപരമായ പ്രവർത്തനങ്ങളിൽ നിങ്ങൾ സജീവമായിരിക്കും. നിങ്ങൾ നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചിലവിടും. ബിസിനസ്സിൽ ആഗ്രഹിച്ച ലാഭം ലഭിക്കുന്നതിലൂടെ സാമ്പത്തിക പ്രശ്നങ്ങളിൽ വലിയ ആശ്വാസം ലഭിക്കും.

Also Read: അതിഥികളെ പോലും ഞെട്ടിച്ചുകൊണ്ട് വധുവരന്മാരുടെ 'ഹുക്ക കിസ്' വീഡിയോ വൈറൽ

ധനു (Sagittarius):  സർക്കാർ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സർക്കാരിൽ നിന്നും പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടം ഭൗതിക  സുഖങ്ങളിൽ വർദ്ധനവുണ്ടാക്കും.  ഈ സമയം എന്തെങ്കിലും ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത്  ഉചിതമായ സമയമാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More