Home> Astrology & Religion
Advertisement

Good Friday: ദുഃഖവെള്ളി ദിനത്തിൽ ഭക്തിസാന്ദ്രമായി ദേവാലയങ്ങൾ; പള്ളികളിൽ പ്രത്യേക പ്രാർഥനകളും ചടങ്ങുകളും

Good Friday prayers: ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പീഡാനുഭവ ശുശ്രൂഷയ്ക് കാർമികത്വം വഹിക്കും. മൂന്ന് മണിക്കാണ് പീഡാനുഭവ ശുശ്രൂഷ നടക്കുന്നത്.

Good Friday: ദുഃഖവെള്ളി ദിനത്തിൽ ഭക്തിസാന്ദ്രമായി ദേവാലയങ്ങൾ; പള്ളികളിൽ പ്രത്യേക പ്രാർഥനകളും ചടങ്ങുകളും

കോട്ടയം: ദുഃഖവെള്ളിയോടനുബന്ധിച്ച്  ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും ചടങ്ങുകളും. ചരിത്ര പ്രസിദ്ധമായ കോട്ടയം കുടമാളൂർ പള്ളിയിൽ നടന്ന കുരിശിന്റെ വഴിയിൽ നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് പീഡാനുഭവ സന്ദേശവും നൽകി. മൂന്ന് മണിക്ക് നടക്കുന്ന പീഡാനുഭവ ശുശ്രൂഷയ്ക് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കാർമികത്വം വഹിക്കും. തുടർന്ന് നഗരി കാണിക്കൽ, തിരുസ്വരൂപ ചുംബനം, പീഡാനുഭവ ദൃശ്യാവിഷ്കാരം എന്നിവയും ഉണ്ടാകും.

ദുഃഖവെള്ളി ചടങ്ങുകൾ വിശ്വാസികളിൽ ആത്മീയ ഉണർവ് ഉണ്ടാക്കിയെന്ന് ആർച്ച് പ്രീസ്റ്റ് ഫാ. ഡോ. മാണി പുതിയിടം പറഞ്ഞു. പെസഹാ ദിനത്തിൽ ആരംഭിച്ച നീന്തു നേർച്ചയിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പള്ളി മൈതാനത്തെ കൽചുവട്ടിൽ നിന്ന് പഴയ പള്ളിയിലേക്കാണ് നീന്തു നേർച്ച.

ALSO READ: Good Friday 2023: ത്യാഗത്തിന്‍റെയും സഹനത്തിന്റെയും ഓർമ്മകൾ പുതുക്കി ഇന്ന് ദുഃഖവെള്ളി

കൽ കുരിശിന്റെ ചുവട്ടിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷം മുട്ടിൻമേൽ നീന്തി പഴയ പള്ളിയിൽ എത്തി അവിടെ നിന്ന് തിരുസ്വരൂപം ചുംബിച്ച് മാതാവിനോട് പ്രാർത്ഥിച്ചാണ് നീന്തു നേർച്ച പൂർത്തിയാക്കുന്നത്. ഈസ്റ്റർ ദിനത്തിൽ വെളുപ്പിന് മൂന്ന് മണിക്ക് ഉയിർപ്പു തിരുനാൾ തിരുകർമ്മങ്ങൾ ആരംഭിക്കും. വിശുദ്ധ കുർബാന, പ്രദക്ഷിണം, വചനസന്ദേശം എന്നിവയും ഉണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More