Home> Astrology & Religion
Advertisement

Vastu for House: വീട്ടില്‍ എപ്പോഴും സന്തോഷവും സമ്പത്തും നിറയും, ഈ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

Vastu for House: നിങ്ങൾ സ്വന്തമായി ഒരു വീട് നിർമ്മിക്കുകയാണെങ്കിൽ, വാസ്തു മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതാണ് നല്ലത്, കാരണം ഇത് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പ്രകൃതി വാഗ്ദാനം ചെയ്യുന്ന നേട്ടങ്ങൾ പരമാവധി സ്വന്തമാക്കാന്‍ സഹായിയ്ക്കും

Vastu for House: വീട്ടില്‍ എപ്പോഴും സന്തോഷവും സമ്പത്തും നിറയും, ഈ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

Vastu for House: പ്രകൃതിയോടും അതിന്‍റെ ഘടകങ്ങളോടും സമന്വയിപ്പിച്ച് വീട്, കെട്ടിടം മുതലയവ രൂപകൽപന ചെയ്യാനുള്ള ഒരു പരമ്പരാഗത ശാസ്ത്രമാണ് വാസ്തു ശാസ്ത്രം. നിങ്ങൾ ഒരു പുതിയ വീട് വാങ്ങാനോ വാടക വീട്ടിലേക്ക് മാറാനോ തീരുമാനിക്കുമ്പോഴെല്ലാം, സ്ഥലത്തിന്‍റെ വാസ്തു പരിശോധിക്കുന്നത് നല്ലതാണ്.

Also Read:  Bedroom Vastu: കുടുംബബന്ധങ്ങള്‍ ഊഷ്മളമാക്കാം, കിടപ്പുമുറിയിൽനിന്നും ഈ സാധനങ്ങള്‍ ഒഴിവാക്കാം   

നിങ്ങൾ സ്വന്തമായി ഒരു വീട് നിർമ്മിക്കുകയാണെങ്കിൽ, വാസ്തു മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതാണ് നല്ലത്, കാരണം ഇത് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പ്രകൃതി വാഗ്ദാനം ചെയ്യുന്ന നേട്ടങ്ങൾ പരമാവധി സ്വന്തമാക്കാന്‍ സഹായിയ്ക്കും. വാസ്തു ശാസ്ത്രത്തിൽ, ചില ലളിതമായ നിയമങ്ങൾ പറഞ്ഞിട്ടുണ്ട്, അത് ധാരാളം ഗുണങ്ങൾ നൽകുന്നു. ഇതുമൂലം വീട്ടിൽ എപ്പോഴും സന്തോഷവും ഐശ്വര്യവും പോസിറ്റിവിറ്റിയും ഉണ്ടാകും. 

വാസ്തു ശാസ്ത്രത്തിൽ, വീടിന്‍റെ എല്ലാ മൂലകളെക്കുറിച്ചും അവയിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളെക്കുറിച്ചും ചില നിയമങ്ങൾ നൽകിയിട്ടുണ്ട്. ഈ നിയമങ്ങൾ വീട്ടിൽ പോസിറ്റിവിറ്റി, സന്തോഷം, സമൃദ്ധി എന്നിവ കൊണ്ടുവരുന്നു. വീട്ടിലെ ആളുകളുടെ പുരോഗതിക്ക് ഇത് സഹായകമാണെന്ന് തെളിയിക്കുന്നു. ആ വീട്ടില്‍ താമസിക്കുന്ന ആളുകളുടെ ആരോഗ്യം, സമ്പത്ത് സന്തോഷം തുടങ്ങിയവ ആ വീടിന്‍റെ വാസ്തുവിനെ ആശ്രയിച്ചിരിയ്ക്കുന്നു. 

ഒരു വീട് നിര്‍മ്മിക്കുമ്പോള്‍ പാലിക്കേണ്ട പ്രധാന വാസ്തു നിയമങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം   

വീട്ടിൽ ആരാധനയ്ക്കായി ശരിയായ ദിശ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. വടക്ക് കിഴക്ക്, അതായത് വടക്ക് കിഴക്ക് മൂലയാണ് വീട്ടിലെ പൂജാമുറിയ്ക്ക് ഏറ്റവും ഉത്തമം. ആരാധനാലയത്തിന് മുകളിലോ താഴെയോ ഒരിക്കലും ടോയ്‌ലറ്റ്, അടുക്കള, കോണിപ്പടികൾ എന്നിവ പാടില്ല എന്നതും ഓർക്കുക. 

കൂടാതെ, വീടിന്‍റെ വടക്കുകിഴക്കൻ ഭാഗത്ത് ഒരിക്കലും ഭാരമേറിയ ഫർണിച്ചറുകൾ സൂക്ഷിക്കരുത്. ഇത് ചെയ്യുന്നത് വീട്ടിൽ നെഗറ്റിവിറ്റി കൊണ്ടുവരുന്നു. 

വീട്ടിൽ ഇടയ്ക്കിടെ സാമ്പത്തികനഷ്ടം സംഭവിക്കുകയോ പണം നിലനിൽക്കാതിരിക്കുകയോ ചെയ്താൽ, വീടിന്‍റെ തെക്ക്-കിഴക്ക് ദിശ ശ്രദ്ധിക്കുക. ഈ ദിശയിൽ നീല നിറം ഉപയോഗിക്കരുത്. പകരം ഇളം ഓറഞ്ച് അല്ലെങ്കിൽ പിങ്ക് നിറം ഇവിടെ ഉപയോഗിക്കുന്നതാണ് നല്ലത്.

ചിലന്തിവലകൾ, പൊടി, അഴുക്ക്, മാലിന്യങ്ങൾ എന്നിവ വീട്ടിൽ കുമിഞ്ഞു കൂടാന്‍ ഒരിക്കലും അനുവദിക്കരുത്. ഇത് വീട്ടിൽ നെഗറ്റിവിറ്റി,  ദാരിദ്ര്യം, രോഗങ്ങൾ, പരാജയം എന്നിവ കൊണ്ടുവരുന്നു. 

ഒരിക്കലും ഉണങ്ങിയ ചെടികൾ, പൂക്കൾ, ഇലകൾ എന്നിവ വീട്ടിൽ സൂക്ഷിക്കരുത്. ഏതെങ്കിലും ചെടി ഉണങ്ങിയിട്ടുണ്ടെങ്കിൽ, അത് ഉടന്‍ നീക്കം ചെയ്യുക. 

വാട്ടർ ടാങ്കിന് തെക്ക്-പടിഞ്ഞാറ് ദിശ ഏറ്റവും ഉചിതമാണ്.  

മറുവശത്ത്, അടുക്കള പ്ലാറ്റ്‌ഫോമിന്‍റെ തെക്കുകിഴക്ക് കോണിൽ രണ്ട് വശങ്ങളിൽ നിന്നും കുറച്ച് ഇഞ്ച് ഇടം വിട്ട് വേണം  ഗ്യാസ് സ്റ്റൗ സൂക്ഷിക്കേണ്ടത്. 

ഡ്രസ്സിംഗ് ടേബിൾ എപ്പോഴും കിടപ്പുമുറിയിൽ വടക്ക് അല്ലെങ്കിൽ കിഴക്ക് ദിശയിൽ സൂക്ഷിക്കണം. ഉറങ്ങുമ്പോൾ കണ്ണാടി മൂടുക. കിടക്കയും കണ്ണാടിയും മുഖാമുഖം വയ്ക്കരുത്. 

വീടിനകത്തും പുറത്തും വരുമ്പോഴോ മറ്റ് മുറികൾക്കിടയിലൂടെ പോകുമ്പോഴോ ഒരു തടസ്സവും ഉണ്ടാകരുതെന്ന് എപ്പോഴും ഓർമ്മിക്കുക. കൂടാതെ, ഏതെങ്കിലും വാതിലോ ജനലോ അടയ്ക്കുമ്പോഴോ തുറക്കുമ്പോഴോ ശബ്ദം ഉണ്ടാകരുത്. വാതിലുകളും ജനലുകളും തകർക്കുകയോ കേടുവരുത്തുകയോ ചെയ്യരുത്. 

 ഉറങ്ങുമ്പോൾ തെക്കോട്ടു പാദങ്ങൾ വയ്ക്കരുത്. ഇത് ചെയ്യുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കിടപ്പുമുറിയുടെ വാതിലിനു നേരെ കാലുകൾ വെച്ച് ഉറങ്ങരുത്. 

വീടിനകത്തോ പുറത്തോ എവിടെയെങ്കിലും മുള്ളുള്ള ചെടികള്‍ വയ്ക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം  
 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More