Home> Astrology & Religion
Advertisement

Tulsi Plants: ഇത്തരം ആളുകള്‍ ഒരിയ്ക്കല്‍ പോലും വീടുകളില്‍ തുളസി നടുവാന്‍ പാടില്ല

വീടുകളില്‍ തുളസി ചെടി നട്ടുപിടിപ്പിക്കുന്നത് മംഗളകരമാണെന്നാണ് കരുതപ്പെടുന്നത്. തുളസി നടുന്നതിലൂടെ ഒരാൾക്ക് ഭഗവാന്‍ വിഷ്ണുവിന്‍റെയും ലക്ഷ്മി ദേവിയുടേയും അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.

Tulsi Plants: ഇത്തരം ആളുകള്‍ ഒരിയ്ക്കല്‍ പോലും വീടുകളില്‍ തുളസി നടുവാന്‍ പാടില്ല

Tulsi Plants: വീടുകളില്‍ തുളസി ചെടി നട്ടുപിടിപ്പിക്കുന്നത് മംഗളകരമാണെന്നാണ് കരുതപ്പെടുന്നത്. തുളസി നടുന്നതിലൂടെ ഒരാൾക്ക്  ഭഗവാന്‍ വിഷ്ണുവിന്‍റെയും  ലക്ഷ്മി ദേവിയുടേയും അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.  

ഹൈന്ദവ ഹിന്ദു വിശ്വാസമനുസരിച്ച്, ഭഗവാന്‍ വിഷ്ണു തുളസി ചെടിയിൽ വസിക്കുന്നു. തുളസിയെ ആരാധിക്കുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ സഹായിയ്ക്കുന്നു. ഭഗവാന്‍ കുഷ്ണനെ ആരാധിക്കുന്നവരും തുളസി അർപ്പിക്കണം. അതിനാൽ വീട്ടിൽ തുളസി ചെടി നടുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.

Also Read:  Budh margi 2022: ബുധന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ, വരുമാനം വർധിക്കും

തുളസി ചെടി സാധാരണയായി എല്ലാ വീട്ടിലും  നട്ടുപിടിപ്പിക്കാറുണ്ട്. നിരവധി ഔഷധ ഗുണങ്ങളുള്ള തുളസി ചെടി പൂജിക്കുന്നതിന് പുറമേ ആരോഗ്യത്തിനും ഉത്തമമാണ്.  

എന്നാല്‍ ചില ആളുകള്‍ അവരുടെ വീടുകളില്‍ തുളസി നട്ടു പിടിപ്പിക്കുന്നത് അവര്‍ക്ക് തന്നെ കനത്ത നാശമുണ്ടാക്കും. അതായത് ഇത്തരക്കാര്‍ വീട്ടിൽ തുളസി ചെടി നടാൻ പാടില്ല, ഈ ചെടി അവര്‍ക്ക് ഗുണം ചെയ്യില്ല. അത് അവര്‍ക്ക് തന്നെ ദോഷകരമായി ഭവിക്കുമെന്നാണ് പറയപ്പെടുന്നത്‌.

Also Read:  Vastu Tips for Kitchen: ഈ സാധനങ്ങള്‍ ഒരിയ്ക്കലും അടുക്കളയില്‍ സൂക്ഷിക്കരുത്‌

വീട്ടില്‍ തുളസി നടുന്നത് ഒഴിവാക്കേണ്ടവര്‍ ആരൊക്കെയാണ് എന്ന് നോക്കാം 
  
1. വീട്ടിൽ മാംസാഹാരം പാകം ചെയ്ത് കഴിക്കുന്നവർ വീട്ടിൽ തുളസി ചെടി നടുന്നത് ഒഴിവാക്കണം. കാരണം തുളസി ചെടി ശിവന് പ്രിയപ്പെട്ടതായി കണക്കാക്കപ്പെടുന്നു, ഭഗവാനെ ആരാധിക്കുന്നതിന് വീട്ടിൽ ശുദ്ധത ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.

2. മദ്യം ഉപയോഗിക്കുന്നവരുടെ  വീടുകളിൽ തുളസി ചെടി നടരുത്. മദ്യം മൂലം വീട് അശുദ്ധമായി തുടരുന്നു. തുളസിയോ മറ്റ് ഏതെങ്കിലും പൂജാദ്രവ്യമോ അശുദ്ധമായ അന്തരീക്ഷത്തിൽ വയ്ക്കാന്‍ പാടില്ല.

3. തുളസി ചെടി ഒരിക്കലും നിലത്ത് നടരുത്. അങ്ങനെ ചെയ്യുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. തുളസി ചെടി എപ്പോഴും ഒരു ചെടി ചട്ടിയില്‍ വേണം നട്ടുപിടിപ്പിക്കാന്‍. അതുകൂടാതെ, ചെടി ചട്ടിയില്‍ സ്വസ്തിക അടയാളം ഉണ്ടാവുകയും വേണം. ജ്യോതിഷ പ്രകാരം തുളസി ചെടി നിലത്ത് നട്ടുപിടിപ്പിക്കുന്നത് അശുഭഫലങ്ങൾക്ക് വഴിതെളിക്കും. 

4. നിങ്ങളുടെ വീട്ടില്‍ തുളസി ചെടി നട്ടുപിടിപ്പിച്ചാൽ, ഞായറാഴ്ചകളിൽ തുളസിയെ ആരാധിക്കരുതെന്നും ജലം നല്‍കരുത് എന്ന കാര്യവും പ്രത്യേകം ഓര്‍മ്മിക്കുക.  അതുപോലെ ഞായറാഴ്ചകളിൽ തുളസിയില പറിക്കരുത്. അഥവാ ചെയ്‌താല്‍ അത്   മഹാവിഷ്ണുവിന്‍റെയും ലക്ഷ്മി ദേവിയുടേയും അപ്രീതിയ്ക്ക് കാരണമായി ഭവിക്കും.


നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Read More