Home> Astrology & Religion
Advertisement

Deepawali 2020: ലക്ഷ്മി പൂജയ്ക്കുള്ള സമയം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...

കോവിഡ്‌ മഹാമാരി വ്യപിചിരിയ്ക്കുന്ന സാഹചര്യത്തില്‍ ഏറെ കരുതലോടെ ഇന്ന് ദീപാവലി ആഘോഷിക്കുകയാണ്...

Deepawali 2020:  ലക്ഷ്മി പൂജയ്ക്കുള്ള സമയം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...

കോവിഡ്‌  മഹാമാരി വ്യപിചിരിയ്ക്കുന്ന സാഹചര്യത്തില്‍ ഏറെ  കരുതലോടെ ഇന്ന് ദീപാവലി ആഘോഷിക്കുകയാണ്... 

ദീപങ്ങളുടെ ഉത്സവമായ  ദീപാവലി  തിന്‍മയ്ക്ക് മേല്‍ നന്‍മ നേടിയ വിജയമായാണ് ആഘോഷിക്കപ്പെടുന്നത്.  ദീപം (വിളക്ക്), ആവലി(നിര) എന്നീ പദങ്ങൾ ചേർന്നാണ്‌ ദീപാവലി എന്ന പദം ഉണ്ടായത്. അതുകൊണ്ടുതന്നെ  മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചുമാണ് ദീപാവലി ആഘോഷിക്കുന്നത്.  
 
ഈ ഉത്സവം  ആഘോഷിക്കുന്നതിനെക്കുറിച്ച് പല ഐതിഹ്യങ്ങളുമുണ്ട്‌ എങ്കിലും  ശ്രീരാമൻ 14-വർഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ്‌ മുഖ്യമായും  ദീപാവലി (Deepawali) ആഘോഷിക്കുന്നത്.  

അഞ്ചു ദിവസം നീണ്ടു നിൽക്കുന്നതാണ് ദീപാവലി ആഘോഷങ്ങള്‍.   ധൻതേരസ്, നരക ചതുർദശി,  ലക്ഷ്മി പൂജ,  ബലി പ്രതിപദ,  ഭാതൃദ്വിതീയ എന്നിവയാണ് അഞ്ചുദിന ആഘോഷങ്ങള്‍.

അതില്‍ പ്രധാനമാണ് ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമായ അമാവാസി. അന്നാണ് പ്രധാന ആഘോഷമായ ലക്ഷ്മി പൂജ (Lakshmi Puja)  നടക്കുന്നത്.  ഉത്തര ഭാരതത്തിലെ ദീപാവലി ആഘോഷങ്ങളിൽ പ്രധാനപ്പെട്ടത് ഇതാണ്. അന്നേ ദിവസം ഗണപതി, ലക്ഷ്മിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി, കുബേരൻ എന്നിവരെ പൂജിക്കുന്നു. 

ദീപാവലി ആഘോഷങ്ങളുടെ മൂന്നാം  ദിവസം ലക്ഷ്മി ദേവിയെയും ഗണപതിയെയും ആരാധിക്കുകയും എല്ലാ വീടുകളിലും വിപുലമായ പൂജ നടത്തുകയും ചെയ്യുന്നു. തികഞ്ഞ വിശ്വാസത്തോടും ആത്മാർത്ഥതയോടും പ്രാർത്ഥിച്ചാൽ ലക്ഷ്മി ദേവി ഈ ദിവസം തന്‍റെ ഭക്തർക്ക് സമ്പത്തും സമൃദ്ധിയും നൽകുമെന്നാണ്  വിശ്വാസം.

Also read: ഇന്ന് ദീപാവലി, ഏറെ കരുതലോടെയാവാം ഇത്തവണ ആഘോഷങ്ങള്‍

വൈകുന്നേരമാണ് ലക്ഷ്മി പൂജ നടത്തുന്നത്.  ഈ  സമയത്ത്, ലക്ഷ്മി ദേവിയെ സ്വാഗതം ചെയ്യുന്നതിനായി  വീടുകളുടെ എല്ലാ വാതിലുകളും ജനലുകളും തുറന്നിടുകയാണ് പതിവ്.   വീട്  അലങ്കരിച്ച് ലക്ഷ്മി ദേവിയോടുള്ള ആദര സൂചകമായി അനേകം   മൺവിളക്കുകൾ കത്തിക്കുകയും  വേണം. കൂടാതെ, ഈ ദിവസം  ലക്ഷ്മി പൂജയില്‍  ഗണപതിയ്ക്കും മഹത്തായ സ്ഥാനമുണ്ട്. ഒപ്പം,   സരസ്വതി ദേവിയേയും കുബേരനേയും ഈ ദിവസം പൂജിക്കാറുണ്ട്...

Also read: എല്ലാ ഭാരതീയര്‍ക്കും ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ലക്ഷ്മി  പൂജയ്ക്കുള്ള ശുഭ മുഹൂര്‍ത്തം: 

നവംബര്‍ 14ന്  വൈകുന്നേരം  5.28 മുതല്‍ 8:07 വരെയാണ് ലക്ഷ്മി പൂജയ്ക്കുള്ള ശുഭ മുഹൂര്‍ത്തം.  അമാവാസി ആരംഭിക്കുന്നത് നവംബര്‍ 14ന് 2:17 നാണ്.  നവംബര്‍ 15ന്  രാവിലെ  10:36 വരെ അമാവാസിയാണ്. 

പ്രധാന നഗരങ്ങളില്‍ ലക്ഷ്മി  പൂജയ്ക്കുള്ള ശുഭ മുഹൂര്‍ത്തം: 

05:58 pm to 07:59 pm – Pune
05:28 pm to 07:24 pm – New Delhi
05:41 pm to 07:43 pm – Chennai
05:37 pm to 07:33 pm – Jaipur
05:42 pm to 07:42 pm – Hyderabad
05:29 pm to 07:25 pm – Gurgaon
05:26 pm to 07:21 pm – Chandigarh
04:54 pm to 06:52 pm – Kolkata
06:01 pm to 08:01 pm – Mumbai
05:52 pm to 07:54 pm – Bengaluru
05:57 pm to 07:55 pm – Ahmedabad
05:28 pm to 07:23 pm – Noida

 

Read More