Home> Astrology & Religion
Advertisement

Sabarimala : ശബരിമലയിൽ നെയ്യഭിഷേകത്തിനും വിരിവയ്ക്കാനും അനുമതി തേടി ദേവസ്വം ബോ‍ർഡ്

ശബരിമലയിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് നെയ്യഭിഷേകം. ഇതിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവുകൾ വേണമെന്ന് മുമ്പ് തന്നെ ആവശ്യം ശക്തമായിരുന്നു

Sabarimala : ശബരിമലയിൽ നെയ്യഭിഷേകത്തിനും വിരിവയ്ക്കാനും അനുമതി തേടി ദേവസ്വം ബോ‍ർഡ്

Pathnamthitta : ശബരിമലയിൽ  (Sabarimala) മണ്ഡലക്കാലത്ത് കൂടുതൽ  ഇളവുകൾ നല്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് (Devaswom Board) രംഗത്തെത്തി.  ശബരിമലയിൽ നെയ് അഭിഷേകത്തിനും, സന്നിധാനത്ത് വിരിവെക്കാനും അനുവദിക്കണമെന്ന ആവശ്യമാണ് ദേവസ്വം ബോർഡ് മുന്നോട്ട് വെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം  ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പമ്പയിൽ അവലോകന യോഗം ചേർന്നിരുന്നു.

ശബരിമല തീർത്ഥാടനം ആരംഭിച്ചതിന് ശേഷം ഇതിനൊടകം തന്നെ 2 തവണ അവലോകന യോഗം ചേർന്ന് കഴിഞ്ഞു . ശബരിമലയിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് നെയ്യഭിഷേകം. ഇതിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവുകൾ വേണമെന്ന് മുമ്പ് തന്നെ ആവശ്യം ശക്തമായിരുന്നു.

ALSO READ: Sabarimala Revenue| ഹലാൽ ശർക്കര വിവാദവും ബാധിച്ചില്ല, ശബരിമലയിൽ ഒരാഴ്ചത്തെ വരുമാനം ആറ് കോടി

ഒരാഴ്ചത്തെ ശബരിമലയിലെ സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷമാണ് ഇളവുകൾ അനുവദിക്കുന്നത്. തപോലെ തന്നെ സന്നിധാനത്ത് വിരി വെക്കാനുള്ള അനുവാദമില്ലാത്തതിനാൽ ഭക്തർക്ക് അതിവേഗം മലയിറങ്ങേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളത്. ഇത് ഭക്തർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

ALSO READ:  Rain alert | സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

നീലിമല പാത തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്.  കൂടാതെ എരുമേലിയിൽ നിന്നുള്ള പാത വെട്ടിത്തെളിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.  ത്രിവേണിയിൽ ബാരിക്കേഡുകൾ സ്ഥാപിക്കാനും നിർദ്ദേശം നൽകി കഴിഞ്ഞു. എന്നാൽ ജലനിരപ്പ് കുറയുന്നതിന് അനുസരിച്ച് മാത്രമേ ഇതിൽ നടപടി ഉണ്ടാകുകയുള്ളൂ.

ALSO READ: Sabarimala Makaravilakku : മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ 25,000 പേര്‍ക്ക് പ്രവേശനം അനുവദിക്കും

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിൻറെ തുടക്കം തന്നെ ശബരിമലയിലെ വരുമാനത്തിൽ വർധന രേഖപ്പെടുത്തിയിരുന്നു. ഒരാഴ്ചയിലെ കണക്ക് പ്രകാരം ഏതാണ്ട് ആറ് കോടി രൂപയാണ് ഇത് വരെ എത്തിയത്. കോവിഡും,പ്രളയവുമൊക്ക കൊണ്ട് കഴിഞ്ഞ മണ്ഡലകാലങ്ങളിൽ വരുമാനം തീരെ ഉണ്ടായിരുന്നില്ല. ഇതിനെ മറി കടന്നുവെന്ന സൂചനയാണ് പുതിയ കണക്കുകൾ പറയുന്നത്. ഇത് തുടർന്നാൽ നിലവിലെ തിരുവിതാംകൂർ ദേവസ്വംബോർഡിൻറെ സാമ്പത്തിക ബാധ്യതയ്ക്ക് തെല്ല് ആശ്വാസമായേക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More