Home> Astrology & Religion
Advertisement

ഉറങ്ങും മുൻപ് ഈ മന്ത്രം ചൊല്ലിയിട്ട് കിടക്കൂ...

നാം ഓരോ ദിവസവും അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾക്ക് എല്ലാം ഭാഗ്യവാനോട് ക്ഷമ ചോദിക്കുന്ന ഒരു പ്രാർത്ഥനയാണിത്.

ഉറങ്ങും മുൻപ് ഈ മന്ത്രം ചൊല്ലിയിട്ട് കിടക്കൂ...

രാവിലെ ഉണരുമ്പോൾ പ്രാർത്ഥനയോടെ തുടങ്ങുന്നപ്പോലെ രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് മുൻപ് പ്രാർത്ഥിച്ചിട്ട് കിടക്കുന്നതാണ് ഉത്തമം.  ഉണരുമ്പോൾ ഉള്ളതുപോലെ ഉറങ്ങുന്നതിന് മുൻപുള്ള നമ്മുടെ ചിന്തകളും  ജീവിത വിജയത്തിന് വളരെ നല്ലതാണ്.    

Also read: ഈ മന്ത്രങ്ങൾ ജപിച്ച് ഹനുമാനെ പ്രാർത്ഥിക്കൂ.. ഫലം നിശ്ചയം

നമ്മുടെ ലക്ഷ്യത്തെക്കുറിച്ച് ചിന്തിച്ച് കിടന്നാൽ ഉറങ്ങുമ്പോൾ നമ്മുടെ ഉപബോധമനസ് ലക്ഷ്യത്തിലെത്തിക്കാനുള്ള മാർഗം നിർദ്ദേശിക്കും എന്നാണ് വിശ്വാസം.  അതിനൊപ്പം ഈശ്വരാനുഗ്രഹം കൂടിയുണ്ടെങ്കിൽ ലക്ഷ്യത്തിൽ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. രാത്രിയിൽ നല്ല ഉറക്കം കിട്ടിയാൽ രാവിലെ നല്ല ഫ്രെഷ് ഫീൽ ആയിരിക്കും നമ്മൾക്കുള്ളത്.  

അതുകൊണ്ടുതന്നെ രാത്രി കിടക്കുന്നതിന് മുൻപ് ഈ മന്ത്രം ചൊല്ലിയിട്ട് കിടക്കുന്നത് വളരെ നല്ലതാണ്.  ഇത് ഒരു ക്ഷമാപണമന്ത്രമാണ്.  നാം ഓരോ ദിവസവും അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾക്ക് എല്ലാം ഭാഗ്യവാനോട് ക്ഷമ ചോദിക്കുന്ന ഒരു പ്രാർത്ഥനയാണിത്.  

Also read: ഗണപതി ഭഗവാനെ ഇങ്ങനെ പ്രാർത്ഥിക്കുന്നത് ഉത്തമം 

ആ മന്ത്രം ഇതാണ്... 

ഓം കരചരണകൃതം വാ-കായജം കര്‍മജം വാ-
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ – സര്‍വ്വമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്ധേ-ശ്രീമഹാദേവ ശംഭോ’

Read More