Home> Astrology & Religion
Advertisement

Budh Gochar 2023: നാളെ മുതൽ ഈ രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും!

Mercury Transit 2023: ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് പറയുന്നത്. ബുധൻ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് രാശി മാറുന്നത്. നാളെ അതായത് ഫെബ്രുവരി 27 ന് ബുധൻ കുംഭം രാശിയിലേക്ക് മാറും.

Budh Gochar 2023: നാളെ മുതൽ ഈ രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും!

Budh Gochar 2023: പണം, ബിസിനസ്സ്, ബുദ്ധി, യുക്തി, ആശയവിനിമയം എന്നിവയുടെ ഘടകമായ ബുധൻ നാളെ രാശിമാറും.  അത് 12 രാശികളിൽ പെട്ടവരിലും വലിയ സ്വാധീനം ചെലുത്തും. പ്രത്യേകിച്ചും ബുധന്റെ രാശിയിലെ മാറ്റം തൊഴിൽ, സാമ്പത്തിക സ്ഥിതി, സംസാരം എന്നിവയിൽ സ്വാധീനം ചെലുത്തും. ഫെബ്രുവരി 27 ന് ബുധൻ കുംഭ രാശിയിൽ പ്രവേശിക്കും. ശനിയുടെ രാശിയായ കുംഭത്തിൽ ബുധന്റെ സംക്രമണം വലിയ മാറ്റങ്ങൾ കൊണ്ടുവരും. കുംഭ രാശിയിൽ സൂര്യൻ നേരത്തെ തന്നെയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ബുധനും സൂര്യനും ചേർന്ന് രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ചില രാശിക്കാർക്ക് ഭാഗ്യം നൽകും.

Also Read: അഞ്ച് മഹാ യോഗങ്ങളുടെ സംഗമം; ഈ 4 രാശിക്കാരുടെ ജീവിതത്തിൽ ഐശ്വര്യം വർദ്ധിക്കും!

മേടം (Aries): ബുധന്റെ സംക്രമത്താൽ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം മേടം രാശിക്കാർക്ക് ഗുണം ചെയ്യും. ഇൻക്രിമെന്റും പ്രമോഷനും ലഭിക്കാൻ സാധ്യത. കുടുങ്ങിക്കിടന്ന പണം ലഭിക്കും. ഈ സമയം കരിയറിനും വളരെ നല്ലതാണ്.

ഇടവം (Taurus): ബുധന്റെ സംക്രമം ഇടവം രാശിക്കാർക്ക് ഏറെ ഗുണങ്ങൾ നൽകും. വ്യാപാരികൾക്ക് ലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. പല വിധത്തിൽ ധനലാഭം ലഭിക്കും. ആത്മവിശ്വാസം വർദ്ധിക്കും. വിവാഹം ഉറപ്പിച്ചേക്കാം. ജോലിയിൽ സ്ഥാനം ശക്തമാകും.

Also Read: Akhanda Samrajya Rajayog: 30 വർഷങ്ങൾക്ക് ശേഷം രൂപപ്പെടും അഖണ്ഡ സാമ്രാജ്യ രാജയോഗം; ഈ രാശിക്കാർക്ക് ഉണ്ടാകും വൻ ഭാഗ്യോദയം!

തുലാം (Libra): ബുധാദിത്യയോഗം അതായത് ബുധന്റെ രാശിമാറ്റം മൂലം രൂപംകൊണ്ട രാജയോഗം തുലാം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.  പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് മികച്ച വിജയം ലഭിക്കും. പുതിയ ബിസിനസ്സ് തുടങ്ങാൻ നല്ല സമയമാണ്. അവിവാഹിതർക്ക് വിവാഹം നടക്കാം.

ധനു (Sagittarius): ബുധാദിത്യയോഗം ധനു രാശിക്കാർക്ക് വിജയം നൽകും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. നിങ്ങളുടെ പ്രവൃത്തിയെ ആളുകൾ അഭിനന്ദിക്കും. നിങ്ങൾ ആസൂത്രണം ചെയ്യുന്ന പദ്ധതികൾ വിജയിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More