Home> Astrology & Religion
Advertisement

Budh Gochar 2022: ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർ വരെയധികം സൂക്ഷിക്കുക!

Budh Rashi Parivartan 2022: ബുധൻ ആഗസ്റ്റ് 21 ന് സ്വന്തം രാശിയായ കന്നിയിൽ പ്രവേശിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഈ 3 രാശിക്കാർക്ക് മോശം ദിവസങ്ങൾ ആരംഭിക്കും.

Budh Gochar 2022: ബുധന്റെ രാശിമാറ്റം:  ഈ രാശിക്കാർ വരെയധികം സൂക്ഷിക്കുക!

Budh Gochar 2022: സൗരയൂഥത്തിലെ എല്ലാ നവഗ്രഹങ്ങളും കാലാകാലങ്ങളിൽ അവരുടെ രാശികൾ മാറിക്കൊണ്ടിരിക്കും. ഈ രാശിമാറ്റം 12 രാശികളെയും സ്വാധീനിക്കും.  ബുധന്റെ രാശിമാറ്റം ചില രാശിക്കാർക്ക് ഭാഗ്യം തെളിയുമെകിൽ ചിലർക്ക് മോശം ദിനങ്ങളെ നേരിടേണ്ടിവരും. ബുധൻ ആഗസ്റ്റ് 21 ന് രാശിമാറും. ഈ സമയത്ത് 3 രാശിയിലുള്ളവർക്ക് മോശം ദിവസങ്ങൾ തുടങ്ങും. അത് ഏതൊക്കെ 3 രാശികളാണെന്ന് നമുക്ക്  നോക്കാം.

Also Read: ജന്മാഷ്ടമി വ്രതത്തിൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ ഇവയാണ്

കുംഭം (Aquarius): ബുധന്റെ ഈ രാശിമാറ്റത്തിൽ കുംഭം രാശിക്കാരുടെ ആരോഗ്യം മോശമാകാനോ അല്ലെങ്കിൽ  അപകടത്തിനോ ഉള്ള വലിയ സാധ്യതയുണ്ട്‌. കഴിയുമെങ്കിൽ പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാതിരിക്കുക. ആരോഗ്യം ശ്രദ്ധിക്കുക. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുകയും വേഗത നിയന്ത്രിക്കുകയും ചെയ്യുക. റോഡിൽ വലിയ വാഹനങ്ങളെ ശ്രദ്ധിക്കുക. ആരുമായും വഴക്കിടുന്നത് ഒഴിവാക്കുക സൗമ്യമായി പെരുമാറാൻ ശ്രമിക്കുക.

തുലാം (Libra): തുലാം രാശിക്കാർക്ക് ഈ രാശിമാറ്റം കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ചിലവുകൾ വരുമാനത്തേക്കാൾ കൂടുതലായിരിക്കും. പലയിടത്തും അനാവശ്യമായി ചെലവഴിക്കാൻ നിർബന്ധിതരാകും. കുടുംബാംഗങ്ങളുടെ ആരോഗ്യത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും, അതിലൂടെ നിങ്ങൾക്ക്‌ നല്ല ചിലവ് ഉണ്ടാകും.  കോടതി വ്യവഹാരങ്ങളിൽ ഇടപെടേണ്ടി വന്നേക്കാം.

Also Read: Viral Video: ഒന്ന് തൊട്ടതേയുള്ളൂ... വരനെ പഞ്ഞിക്കിട്ട് വധു..! വീഡിയോ വൈറൽ

മേടം (Aries): ബുധൻ രാശി മാറുന്നത് മേടം രാശിയേയും ദോഷകരമായി ബാധിക്കും. ഈ സാമ്യം ഇവർ സന്താനങ്ങളുടെ വിദ്യാഭ്യാസത്തെ കുറിച്ച് ആശങ്കാകുലരാകും. അവരുടെ മനസ്സ് പഠനത്തിൽ നിന്ന് മാറി നിൽക്കും. അത് നിങ്ങളുടെ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കും. കുട്ടികൾ മോശം കൂട്ടുകെട്ടിൽ അകപ്പെടാനും സാധ്യതയുണ്ട്. കഴിയുമെങ്കിൽ ഈ സമയത്ത് കുട്ടികൾക്ക് നിങ്ങൾ കൂടുതൽ സമയം നൽകുകയും പഠിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുക.

ബുധൻ ആഗസ്റ്റ് 21 ന് പുലർച്ചെ 1:55 നാണ് സ്വന്തം രാശിയായ കന്നിയിൽ പ്രവേശിക്കുന്നത്. ഈ സമയത്ത് ബുധൻ വ്യാഴത്തിന്റെ ഏഴാം ഭാവത്തിൽ നിൽക്കുന്നതിനാൽ ഗുരുവിനും ബുധനും ഇടയിൽ സംമസപ്തക യോഗം രൂപപ്പെടും. ഈ അപൂർവ യോഗ മൂലം വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ ആഗ്രഹം സഫലമാകും, അവരുടെ കുടുംബത്തിൽ സന്തോഷവുമുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More