Home> Astrology & Religion
Advertisement

Attukal Pongala : ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 17ന് ; ഇത്തവണ ഉത്സവ കലാപരിപാടികൾക്ക് മോഹന്‍ലാല്‍ തിരിതെളിക്കും

ഉത്സവം ആരംഭിക്കുന്ന ദിവസം രാവിലെ 10:50നാണ് കാപ്പ് കെട്ടി കുടിയിരുത്തല്‍ നടത്തുന്നതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

 Attukal Pongala : ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 17ന് ; ഇത്തവണ ഉത്സവ   കലാപരിപാടികൾക്ക് മോഹന്‍ലാല്‍ തിരിതെളിക്കും

Thiruvananthapuram : ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല (Attukal Pongala) ഫെബ്രുവരി 17 ന് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഈ വർഷത്തെ പൊങ്കാല  മഹോത്സവത്തിനെ അനുബന്ധിച്ചുള്ള  കലാപരിപാടികൾക്ക് മോഹൻലാൽ തിരിതെളിക്കും. ഫെബ്രുവരി 9 നാണ് ഉത്സവം ആരംഭിക്കുന്നത്. അന്നേ ദിവസം വൈകിട്ട് 6.30 ഓടെയാണ് കലാപരിപാടികൾ ആരംഭിക്കുന്നത്.

ഉത്സവം ആരംഭിക്കുന്ന ദിവസം രാവിലെ 10:50നാണ് കാപ്പ് കെട്ടി കുടിയിരുത്തല്‍ നടത്തുന്നതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം കോവിഡ് രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ തീരുമാനം എടുക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും പൊങ്കാല മഹോത്സവം നടത്തുക.

ALSO READ: Shiva Temples : നിങ്ങൾ ശിവ ഭക്തരാണോ? എങ്കിൽ നിഗൂഢതകൾ നിറഞ്ഞ ഈ ശിവ ക്ഷേത്രങ്ങൾ ഉറപ്പായും സന്ദർശിക്കണം

 

പൊങ്കൽ മഹോത്സവം നടക്കുന്ന ദിവസം , ഫെബ്രുവരി 17 ന് രാവിലെ 10:50ന് പൊങ്കാലയടപ്പുകളിലേക്ക് തീപകരും. ഉച്ചയ്ക്ക് 1:20 നാണ്  പൊങ്കാല നിവേദ്യം നടത്തുക. പൊങ്കാല മഹോത്സവത്തിന് ശേഷം ഫെബ്രുവരി 18 ന് ഉത്സവം സമാപിക്കും. മൂന്നാം ഉത്സവദിവസമായ 11ന് രാവിലെ 8:30നാണ് കത്തിയോട്ട വ്രതം ആരംഭിക്കും. 17ന് രാത്രി 7:30നാണ് കുത്തിയോട്ടത്തിന് ചൂരല്‍ കുത്തുന്നത്.

ALSO READ: ഈ രാശിക്കാരുടെ വിധി ഇന്ന് മുതൽ മാറും, അടുത്ത ഒരു മാസത്തേക്ക് ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും

 ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനം ഉടനെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി മുമ്പ് അറിയിച്ചിരുന്നു. ആചാരങ്ങള്‍ ഒന്നിനും മുടക്കം വരാതെ ഉത്സവം നടത്തുമെന്നും ഒരാഴ്ച കഴിഞ്ഞ ശേഷം ആറ്റുകാല്‍ പൊങ്കാലയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നുമാണ് മന്ത്രി അറിയിച്ചിരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More