Home> Astrology & Religion
Advertisement

Attukal Pongala 2023: ആറ്റുകാല്‍ പൊങ്കാല മാർച്ച് 7ന്; പൊങ്കാല മഹോത്സവത്തിനൊരുങ്ങി അനന്തപുരി

ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവിലില്‍ നിന്നുള്ള ദീപം മേല്‍ശാന്തി ബ്രഹ്മശ്രീ കേശവന്‍ മ്പൂതിരിക്ക് കൈമാറും.

Attukal Pongala 2023: ആറ്റുകാല്‍ പൊങ്കാല മാർച്ച് 7ന്; പൊങ്കാല മഹോത്സവത്തിനൊരുങ്ങി അനന്തപുരി

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാര്‍ച്ച് ഏഴിനാണ് ആറ്റുകാല്‍ പൊങ്കാല. തിങ്കളാഴ്ച പൂലര്‍ച്ചെ 4.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവചടങ്ങുകള്‍ക്ക് തുടക്കമാകുക. മാര്‍ച്ച് ഏഴിന് ക്ഷേത്രത്തിന് മുന്നിലെ പന്തലില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീ ചരിതത്തിലെ പാണ്ഡ്യരാജാവിന്റെ വധം നടന്ന് വിജയശ്രീ ലാളിതയായി വരുന്ന ദേവിയുടെ ഭാഗം പാടി കഴിഞ്ഞ ശേഷമാണ് പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിക്കുക. 

ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവിലില്‍ നിന്നുള്ള ദീപം മേല്‍ശാന്തി ബ്രഹ്മശ്രീ കേശവന്‍ മ്പൂതിരിക്ക് കൈമാറും. മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ അടുപ്പിലും വലിയ തിടപ്പള്ളിയിലെ അടുപ്പിലും തീ പകര്‍ന്ന ശേഷം സഹമേല്‍ശാന്തിക്ക് ദീപം കൈമാറും. സഹമേല്‍ശാന്തിയാണ് ക്ഷേത്രത്തിന് മുന്‍വശത്തെ പണ്ടാര അടുപ്പില്‍ തീപകരുക. രാവിലെ 10.30നാണ് ഈ ചടങ്ങ് നടക്കുക. തുടര്‍ന്ന് ലക്ഷക്കണക്കിന് ഭക്തരുടെ പൊങ്കാല അടുപ്പുകളിലേക്ക് തീപകരും. ഉച്ചയ്ക്ക് 2.30നാണ് പൊങ്കാല നിവേദ്യ ചടങ്ങുകള്‍ നടക്കുക. 

Also Read: March Horoscope: മാർച്ച് മാസം ഭാ​ഗ്യം ആർക്കൊപ്പം? ഏതൊക്കെ രാശിക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കും?

 

നിവേദ്യത്തിനായി 300 പൂജാരിമാരെ ക്ഷേത്രത്തില്‍ നിന്നും നിയോഗിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്തു കൂടുന്ന ഉത്സവം എന്ന പേരില്‍ ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ചിട്ടുണ്ട് ആറ്റുകാല്‍ പൊങ്കാല. സ്ത്രീകളുടെ ശബരിമല എന്നാണ് ആറ്റുകാൽ ക്ഷേത്രം അറിയപ്പെടുന്നത്. ക്ഷേത്രത്തിലെ പൊങ്കാല അടുപ്പുകള്‍ ഏകദേശം നാല് കിലോ മീറ്ററോളം റോഡിന് ഇരുവശത്തുമായി നിരക്കാറാണ് പതിവ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More