Home> Thrissur
Advertisement

Suspension: തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന; ശിശു സംരക്ഷണ വകുപ്പ് ഓഫീസർക്ക് സസ്പെൻഷൻ

Child Welfare Department Officer: ശിശു സംരക്ഷണ വകുപ്പ് ഓഫീസർ കെ എ ബിന്ദുവിനെതിരെയാണ് നടപടി. വകുപ്പ് തല അന്വേഷണത്തിന് പിന്നാലെയാണ് നടപടി.

Suspension: തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന; ശിശു സംരക്ഷണ വകുപ്പ് ഓഫീസർക്ക് സസ്പെൻഷൻ

തൃശൂർ: തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന നടത്തിയ സംഭവത്തിൽ ശിശു സംരക്ഷണ വകുപ്പ് ഓഫീസർക്ക് സസ്പെൻഷൻ. ശിശു സംരക്ഷണ വകുപ്പ് ഓഫീസർ കെ എ ബിന്ദുവിനെതിരെയാണ് നടപടി. വകുപ്പ് തല അന്വേഷണത്തിന് പിന്നാലെയാണ് നടപടി.

തൃശ്ശൂര്‍ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസിലെ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന നടത്തി എന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആഴ്ചകള്‍ക്ക് മുമ്പായിരുന്നു സംഭവം. ഓഫീസിലെ നെഗറ്റീവ് എനർജി പുറന്തള്ളാനായിരുന്നു പ്രാർഥന നടത്തിയത്.

ALSO READ: വിശാഖപട്ടണം തുറമുഖത്ത് വൻ തീപിടിത്തം; 25 മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു

സംഭവ ദിവസം വൈകിട്ട് 4.30-ഓടെ ഓഫീസിലെ ജീവനക്കാരോട് പ്രാർഥന നടക്കുന്നതായും പങ്കെടുക്കണമെന്നും ജില്ലാ ശിശുസംരക്ഷണ ഓഫീസർ ആവശ്യപ്പെടുകയായിരുന്നു. പെട്ടെന്ന് വന്ന അറിയിപ്പ് ആയതിനാലും, ഓഫീസർ ഒഴികെയുള്ള ജീവനക്കാരെല്ലാവരും കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവരായതിനാലും നിർദേശം ധിക്കരിക്കാൻ പലർക്കും ധൈര്യം വന്നില്ല.

ഇതേ ഓഫീസിലുള്ള ചൈൽഡ്ലൈൻ പ്രവർത്തകർക്കും നിർബന്ധിത പ്രാർത്ഥനയിൽ പങ്കെടുക്കേണ്ടിവന്നു. വിഷയത്തില്‍ ജില്ലാ കളക്ടര്‍ക്ക് ലഭിച്ച പരാതിയിന്മേലാണ് ഇപ്പോൾ നടപടിയുണ്ടായത്. വകുപ്പ് തല അന്വേഷണത്തിന് പിന്നാലെയാണ് ശിശു സംരക്ഷണ വകുപ്പ് ഓഫീസറെ സസ്പെൻഡ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read More