Home> Thiruvananthapuram
Advertisement

Snake Bite: വെള്ളക്കെട്ടിൽ നിന്ന് പാമ്പുകടിയേറ്റു; തിരക്കഥാകൃത്ത് അഖില്‍ പി ധര്‍മജൻ ചികിത്സയിൽ

Writer Akhil P Dharmajan: കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ നിന്നാണ് പാമ്പുകടിയേറ്റത്.

Snake Bite: വെള്ളക്കെട്ടിൽ നിന്ന് പാമ്പുകടിയേറ്റു; തിരക്കഥാകൃത്ത് അഖില്‍ പി ധര്‍മജൻ ചികിത്സയിൽ

2018 സിനിമയുടെ തിരക്കഥാകൃത്ത് അഖില്‍ പി ധര്‍മജന് വെള്ളക്കെട്ടിൽ നിന്ന് പാമ്പുകടിയേറ്റു. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ നിന്നാണ് പാമ്പുകടിയേറ്റത്. പുതിയ ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട എഴുത്തിന് വെള്ളായണിയില്‍ എത്തിയതായിരുന്നു അഖില്‍ പി ധർമജൻ.

എന്നാല്‍ അതിശക്തമായ മഴയെ തുടർന്ന് വെള്ളായണിയിൽ വെള്ളക്കെട്ട് രൂക്ഷമാകുകയായിരുന്നു. അഖില്‍ താമസിച്ചിരുന്ന പ്രദേശവും വെള്ളത്തില്‍ മുങ്ങി. വീട്ടിലേക്കും വെള്ളം കയറിയതിനാൽ വീട്ടിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. നിലവിൽ ചികിത്സയിൽ തുടരുകയാണ്.

‘വെള്ളം കയറിയ വീഡിയോ കണ്ടിട്ട് ഒരുപാട് പ്രിയപ്പെട്ടവരുടെ കോളുകൾ തുടരെത്തുടരെ വരുന്നുണ്ട്. ഇടിവെട്ട് കിട്ടിയ ആളെ പാമ്പ് കടിച്ച പോലെ രാവിലെ വെള്ളായണിയിൽ വച്ച് എന്നെ ഒരു പാമ്പ് കൂടി കടിച്ചു. ഇപ്പോൾ തിരുവനന്തപുരത്തുള്ള ഒരു ഹോസ്പിറ്റലിൽ ഒബ്സർവേഷനിൽ ആണ്. കോളുകൾ എടുക്കാത്തതിൽ ഭയപ്പെടേണ്ട. വെള്ളക്കെട്ടിൽ പാമ്പ് കടി കിട്ടിയതല്ലാതെ വേറെ കുഴപ്പം ഒന്നൂല്ല. നിലവിൽ മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ല. ആരോഗ്യത്തോടെ മടങ്ങിയെത്താം’ അഖില്‍ പി ധര്‍മജൻ ഫേസ്ബുക്കിൽ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More