Home> Thiruvananthapuram
Advertisement

Wild Buffalo Attack: ആര്യനാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ വൃദ്ധന് ഗുരുതര പരിക്ക്

Wild Buffalo Attack in Thiruvananthapuram: ആര്യനാട് ഐത്തി വാറുകാട് നെല്ലിവിള കോളനിയിൽ ലാസർ (70)ന് ആണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.

Wild Buffalo Attack: ആര്യനാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ വൃദ്ധന് ഗുരുതര പരിക്ക്

തിരുവനന്തപുരം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ വൃദ്ധന് ഗുരുതര പരിക്ക്. ആര്യനാട് ഐത്തി വാറുകാട് നെല്ലിവിള കോളനിയിൽ ലാസർ (70)ന് ആണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 6.45ന് ആണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. പുരയിടത്തിൽ നിന്നപ്പോഴാണ് കാട്ടുപോത്ത് ആക്രമിച്ചത്. കൈയ്ക്കും നെഞ്ചിനും കുത്തേറ്റ ലാസറിനെ ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു.

പരിക്ക് ഗുരുതരമായതിനാൽ ഇവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈ പ്രദേശത്ത് ചുറ്റുപാടുമുള്ള സർക്കാർ ഭൂമി കാട് പിടിച്ചു കിടക്കുകയാണ്. ഇവിടെ വന്യ മൃഗശല്യം രൂക്ഷമാണ്. കാടുമൂടിയ പ്രദേശത്ത് നിന്നാണ് കാട്ടുപോത്ത് വന്നത്. ഇത്തരം പ്രശ്നങ്ങൾ നാട്ടുകാർ പലതവണ വാർഡ് മെമ്പറുടെയും പഞ്ചായത്ത് അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കാട് വെട്ടി തെളിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ലന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഇടുക്കി നെടുങ്കണ്ടത്ത് കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ യുവതിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം

ഇടുക്കി : നെടുങ്കണ്ടത്ത്  യുവതിക്കു നേരെ കാട്ടുപന്നി ആക്രമണം. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് നെടുങ്കണ്ടം തൂവല്‍ സ്വദേശി ഷൈബിയെ കാട്ടുപന്നി ആക്രമിച്ചത്. മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനെത്തുടർന്ന് അധകൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ALSO READ: Wild Elephant Attack: മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു

ഷൈബിക്ക് നേരെ പാഞ്ഞടുത്ത കാട്ടുപന്നി,  ഇടിച്ചിട്ട ശേഷം ഓടി മറയുകയായിരുന്നു. കാലില്‍ നിസാര പരുക്കേറ്റ യുവതിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും നാളുകളായി പകല്‍ സമയത്ത് പോലും കൃഷിയിടങ്ങളിലും റോഡിലുമൊക്കെ പന്നിയുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ്, ഷൈബിയുടെ അയല്‍വാസിക്കും കാട്ടുപന്നി ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. കാട്ടുപന്നിയെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read More