Home> Thiruvananthapuram
Advertisement

Stray dog: തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും; സംസ്ഥാനത്ത് ഗുരുതര സാഹചര്യമെന്ന് മന്ത്രി എംബി രാജേഷ്

Minister MB Rajesh: സംസ്ഥാനത്ത് ആവശ്യത്തിന് വാക്സിൻ ഉണ്ടെന്നും നിലവിൽ 20 എബിസി കേന്ദ്രങ്ങളാണ് ഉള്ളതെന്നും മന്ത്രി അറിയിച്ചു. നിയമങ്ങളുടെയും കോടതി വിധികളുടെയും പരിമിതികളിൽ നിന്ന് മാത്രമേ തീരുമാനമെടുക്കാൻ സാധിക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

Stray dog: തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും; സംസ്ഥാനത്ത് ഗുരുതര സാഹചര്യമെന്ന് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ഭീഷണി സാഹചര്യം ​ഗുരുതരമാണെന്ന് മന്ത്രി എംബി രാജേഷ്. തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മാരകമായ മുറിവുള്ള, എന്നാൽ ചികിസിച്ച് ഭേദമാക്കാൻ പറ്റാത്ത രോഗങ്ങളുള്ള തെരുവ് നായകളെ ദയാവധത്തിന് ഇരയാക്കും. സംസ്ഥാനത്ത് ആവശ്യത്തിന് വാക്സിൻ ഉണ്ടെന്നും നിലവിൽ 20 എബിസി കേന്ദ്രങ്ങളാണ് ഉള്ളതെന്നും മന്ത്രി അറിയിച്ചു.

നിയമങ്ങളുടെയും കോടതി വിധികളുടെയും പരിമിതികളിൽ നിന്ന് മാത്രമേ തീരുമാനമെടുക്കാൻ സാധിക്കൂ. മൃഗസ്നേഹികളുടെ യോഗം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർക്കും. എബിസി കേന്ദ്രങ്ങൾക്ക് മൃ​ഗസ്നേഹികളുടെ കൂടി പിന്തുണ തേടും. 25 കേന്ദ്രങ്ങൾ കൂടി ഉടൻ പ്രവത്തനസജ്ജമാക്കുമെന്നും മൊബൈൽ എബിസി കേന്ദ്രങ്ങൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: Stray Dogs: വൈക്കത്ത് 14 പേരെ കടിച്ച തെരുവ് നായ നിരീക്ഷണത്തിൽ തുടരുന്നതിനിടെ ചത്തു; നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

സ്ഥലസൗകര്യമുള്ള മൃഗാശുപത്രികളിലും എബിസി കേന്ദ്രങ്ങൾ തുടങ്ങും. എന്നാൽ നിലവിലെ എബിസി നിയമം തെരുവ് നായ നിയന്ത്രണം അസാധ്യമാക്കുന്നതാണെന്നും ഈ ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നും മന്ത്രി പറഞ്ഞു. ചട്ടങ്ങൾ ഭേദ​ഗതി ചെയ്യുന്നത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾക്കായി കോടതിയെ സമീപിക്കും. അക്രമകാരിയായ തെരുവ് നായകളെ കൊല്ലണം എന്ന ആവശ്യവും കോടതിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More