Home> Kochi
Advertisement

Crime News: തൃപ്പൂണിത്തുറയിൽ വൻ മയക്കുമരുന്ന് വേട്ട; 4 പേർ പിടിയിൽ

ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

Crime News: തൃപ്പൂണിത്തുറയിൽ വൻ മയക്കുമരുന്ന് വേട്ട; 4 പേർ പിടിയിൽ

എറണാകുളം: തൃപ്പൂണിത്തുറയിൽ വൻ മയക്കുമരുന്ന് വേട്ട. നാല് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. സൗത്ത് പറവൂർ സ്വദേശി ശ്രീഹരി, തിരുവനന്തപുരം പിരപ്പൻകോട് സ്വദേശി സച്ചിൻ ജാവദ്, കൊല്ലം കാവനാട് സ്വദേശി സിദ്ധാർഥ് എസ് ശ്രീധർ, തൃപ്പൂണിത്തുറ ഉദയംപേരൂർ സ്വദേശി അതുൽ കെ ബി എന്നിവരാണ് അറസ്റ്റിലായത്. 14.62 ഗ്രാം മെത്താംഫിറ്റമിനും 114 ഗ്രാം കഞ്ചാവും ഇവരിൽ നിന്നും പിടികൂടി. തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.  

പ്രതികളെ തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ MK പ്രസന്നൻ , P S രവി, സിവിൽ എക്സൈസ് ഓഫീസർമാരായ P A ഉണ്ണിക്കുട്ടൻ , M ബൈജു, T K രതീഷ് വനിത സിവിൽ എക്സൈസ് ഓഫീസർ S നെസ്ലി എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. 

Gold Smuggling: കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; ഒന്നേകാല്‍ കോടിയുടെ സ്വര്‍ണ്ണം കടത്താൻ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം കടത്താൻ ശ്രമിച്ച  ദമ്പതികള്‍ അറസ്റ്റിൽ. മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീര്‍ മോൻ, സഫ്ന എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.  ഇവർ സ്വർണ്ണം അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ രാത്രി ജിദ്ദയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിൽ എത്തിയതായിരുന്നു ദമ്പതികൾ.  

ഇവർക്കൊപ്പം ഇവരുടെ കുട്ടിയും കൂടെയുണ്ടായിരുന്നു. കുടുംബസമേതം എത്തുന്ന യാത്രക്കാർക്ക് നൽകുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വർണം കടത്താനാണ് അമീറും സഫ്നയും ശ്രമിച്ചതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞത്. സഫ്നയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനിയിൽ സഫ്നയുടെ പക്കല്‍ നിന്നും 1104 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് കണ്ടെത്തിയത്.  സ്വർണ്ണം അടി വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വച്ചിരുന്നത്.

അമീർ കാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം കടത്താൻ ശ്രമിച്ചത്.  രണ്ടു പേരുടെ കയ്യിൽ നിന്നും പിടികൂടിയ സ്വർണ്ണ മിശ്രിതത്തിൽ നിന്നും 24 കാരറ്റ് പരിശുദ്ധിയുള്ള 2055 ഗ്രാം സ്വർണം വേർതിരിച്ചെടുത്തിട്ടുണ്ട്.  സ്വർണ്ണം കള്ളക്കടത്തു നടത്തുന്ന സംഘം രണ്ടുപേർക്കും 50,000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഇവർ പറഞ്ഞത്.  മാത്രമല്ല ദമ്പതികളുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും കസ്റ്റംസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More